'സേവാഭാരതി തീവ്രവാദ സംഘടനയൊന്നുമല്ലല്ലോ', രാഷ്ട്രീയം പറയാന്‍ സിനിമ ചെയ്യേണ്ടതില്ലല്ലോ; ഉണ്ണി മുകുന്ദന്‍

unni-sebabharathi
SHARE

ഉണ്ണി മുകുന്ദന്‍ നായകനായി തിയറ്ററില്‍ വിജയമായി മാറിയ ചിത്രമായിരുന്നു മേപ്പടിയാന്‍. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ തന്നെ സംഘപരിവാര്‍ രാഷ്ട്രീയം ഒളിച്ചുകടത്താനാണ് മേപ്പടിയാന്‍ ശ്രമിക്കുന്നതെന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം. സേവാഭാരതിയുടെ ആംബുലന്‍സ് തുടര്‍ച്ചയായി ഒരുപാട് സീനുകളില്‍ കാണിച്ചതും, ഹിന്ദു മത വിശ്വാസിയായ നായകന്റെ വില്ലനായി ഒരു മുസ്‌ലിം കഥാപാത്രത്തെ കൊണ്ടുവന്നതുമെല്ലാം ആരോപണങ്ങളെ സാധൂകരിച്ച് കൊണ്ട് വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.മേപ്പടിയാനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍. ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ച് ആശുപത്രിയില്‍ പോയാല്‍ അതില്‍ എന്ത് പൊളിറ്റിക്‌സ് ആണ് ഉള്ളതെന്നും രാഷ്ട്രീയം പറയാന്‍ ആറ് കോടിയുടെ സിനിമ ചെയ്യേണ്ടതില്ലന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. 

ഉണ്ണി മുകുന്ദന്‍ പറഞ്ഞത്  

ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയാന്‍ ആറ് കോടി മുടക്കി സിനിമ ചെയ്യേണ്ട കാര്യമില്ലല്ലോ, ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടാല്‍ പോരേ. ഏത് ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് പറയുമ്പോഴും അതില്‍ ക്ലാരിറ്റി പ്രധാനമാണ്. ഈ സിനിമ കണ്ടവര്‍ക്ക് വ്യക്തമായി അറിയാം ഇതില്‍ ഏത് പൊളിറ്റിക്സ് ആണ് പറയുന്നതെന്ന്. മേപ്പടിയാന്‍ സിനിമയുടെ നല്ല കാര്യങ്ങള്‍ ചര്‍ച്ചയാക്കുന്നതിന് പകരം നായകന്‍ അമ്പലത്തില്‍ പോയി, മുസ്ലിം വില്ലന്‍, ക്രിസ്ത്യന്‍ വില്ലന്‍, സേവാഭാരതി ആംബുലന്‍സ് കാണിച്ചു എന്നിവയൊക്കെയാണ് ചര്‍ച്ചയാക്കിയത്. കേരളത്തില്‍ ഈ സമുദായത്തിലുള്ളവരൊക്കെയാണല്ലോ ജീവിക്കുന്നത്. എന്നെ സംബന്ധിച്ച് ഈ വിവാദങ്ങള്‍ വിഷയമായില്ല. ആദ്യത്തെ ഒരാഴ്ച മേപ്പടിയാന്‍ സിനിമയുടെ ഒരു മെറിറ്റും ഡിസ്‌കസ് ആയില്ല. ശബരിമലയില്‍ പോകുമ്പോള്‍ കറുപ്പും കറുപ്പും അല്ലാതെ വെളുപ്പും വെളുപ്പും ഇടാന്‍ പറ്റില്ലല്ലോ. ഈ സിനിമ കണ്ട് ഒരു അമ്മ കണ്ണ് നിറഞ്ഞ് സംസാരിച്ചതാണ് എനിക്ക് ജനുവിന്‍ ഫീഡ് ബാക്ക് ആയി തോന്നിയത്. സിനിമ ചെയ്യാന്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ എടുത്ത എഫര്‍ട്ട് ഒട്ടും ചര്‍്ച്ചയായില്ല.

സേവാഭാരതിയുടെ ആംബുലന്‍സ് മേപ്പടിയാന്‍ സിനിമയില്‍ ശൂ എന്ന് പോയ സംഭവമാണ്. സേവാഭാരതി എന്നത് കേരളത്തില്‍ ഉള്ള ഒരു സംഘടനയാണ്. അവര്‍ക്ക് തീവ്രവാദം പരിപാടിയൊന്നുമില്ല. ഈരാറ്റുപേട്ട റോഡില്‍ നിങ്ങള്‍ നിന്നാല്‍ ഒരു നാല് തവണ സേവാഭാരതിയുടെ വണ്ടി അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് കാണാം. നമ്മുടെ സമൂഹത്തിന്റെ കഥ പറയുമ്പോള്‍ സമൂഹത്തില്‍ ഇവര്‍ ഇല്ല എന്നൊന്നും നമ്മുക്ക് പറയാനാവില്ല. അതില്‍ ഒരു പൊളിറ്റിക്സുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ച് ആശുപത്രിയില്‍ പോയാല്‍ അതില്‍ എന്ത് പൊളിറ്റിക്‌സ് ആണ് ഉള്ളത്.

MORE IN ENTERTAINMENT
SHOW MORE