കെജിഎഫിലെ കാർ ചേസ്; കോപ്പിയടിയെന്ന് ട്രോളന്മാർ: കണ്ടെത്തലുകൾ ഇങ്ങനെ

car
SHARE

ഇന്ത്യൻ സിനിമാ മേഖലയിൽ അധികം ശ്രദ്ധിക്കപ്പെടാതിരുന്ന കന്നഡ സിനിമാ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിയ ചിത്രമാണ് കെജിഎഫ്. 2018ൽ ചിത്രത്തിന്റെ ആദ്യ പതിപ്പിന് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. രണ്ടാം ഭാഗവും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഴിഞ്ഞ മെയ് 17ന് ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. ആമസോണ്‍ പ്രൈമിലാണ് കെ.ജി.എഫ് ചാപ്റ്റര്‍ ടു റിലീസ് ചെയ്തത്.

എന്നാൽ റിലീസ് കഴിഞ്ഞ് ഒരുമാസം പിന്നിട്ടുമ്പോഴും കെ ജിഎഫ് ചർച്ചകള്‍ അവസാനിക്കുന്നില്ല. ചിത്രത്തിന്റെ ബ്രില്യൻസും പാളിച്ചകളും ഇഴകീറി പരിശോധിക്കുന്ന തിരക്കിലാണ് ട്രോളന്മാര്‍. കാർ ചേസിങ് സീൻ റിലീസിന് പിന്നാലെ ചർച്ചയായിരുന്നു. കാര്‍ ചേസിംഗ് രംഗത്തെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. ഇരുട്ട് മിന്നി മറയുന്ന രീതിയിൽ പരീക്ഷണ സ്വഭാവത്തിലായിരുന്നു രംഗം.

എന്നാൽ ഈ രംഗം കോപ്പിയടിയാണന്നാണ് നെറ്റിസണുകൾക്കിടയിലെ വാദം. 2017ൽ പുറത്തിറങ്ങിയ ഹോളിവുഡ് ആനിമേഷന്‍ ചിത്രമായ കാര്‍സ് മൂന്നാം ഭാഗത്തിന്റെ ടീസറിന്റെ കോപ്പിയാണ് കെ.ജി.എഫിലെ കാര്‍ ചേസിംഗ് എന്ന് നെറ്റിസണ്‍സിന്റെ കണ്ടെത്തൽ. എന്നാൽ കാർസിന്റെ കോപ്പിയടിയല്ല,  പ്രചോദനമുൾക്കൊണ്ടന്നാണ് മറുവാദം. റോക്കിയും റെമിക സെന്നിനെ കാണാൻ പോകുമ്പോൾ ഉള്ള ബിജിഎമ്മും കോപ്പിയടിയെന്ന് ആരോപണം ഉയർന്നിരുന്നു. അവതാറിന് സമാനമായ ബിജിഎമ്മെന്നാണ് ട്രോളന്മാർ കണ്ടെത്തിയത്.

MORE IN ENTERTAINMENT
SHOW MORE