പുതിയ കാമുകനെ വിഡിയോ കോളില്‍ പരിചയപ്പെടുത്തി രാഖി സാവന്ത്; സമ്മാനം ബിഎംഡബ്ല്യു..!

rakhi-boyfriend
SHARE

തന്റെ പുതിയ കാമുകനെ പരിചയപ്പെടുത്തി നടിയും നര്‍ത്തകിയുമായ രാഖി സാവന്ത്. മൈസൂര്‍ സ്വദേശിയായ ആദില്‍ ഖാന്‍ ദുറാനിയാണ് രാഖിയുടെ പുതിയ കാമുകന്‍. 'എന്റെ പ്രണയം..എന്റെ ജീവിതം' എന്ന കുറിപ്പോടെ ആദിലിനൊപ്പമുള്ള വിഡിയോ രാഖി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഒരു പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുത്ത രാഖി ആദിലിനെ വീഡിയോ കോള്‍ ചെയ്യുകയും പൊതുജനങ്ങള്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തുകയും ചുംബിക്കുകയും ചെയ്തു രാഖി.

താരത്തിന്റെ പ്രണയങ്ങള്‍ പലപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. അടുത്തിടെ രാഖി വിവാഹമോചിതയായിരുന്നു. റിതേഷ് സിങ്ങുമായുള്ള വിവാഹ ബന്ധമാണ് താരം അവസാനിപ്പിച്ചത്. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. 43 വയസ്സുകാരിയായ രാഖിയേക്കാള്‍ ആറു വയസ്സ് കുറവാണ് ആദിലിന്.

'റിതേഷുമായുള്ള ബ്രേക്ക്അപിന് ശേഷം എന്നെ വിഷാദരോഗം ബാധിച്ചു. ആ സമയത്ത് ദൈവം കൊണ്ടുതന്നാണ് ആദിലിനെ. എന്റെ സുഹൃത്ത് ഷൈലിയുടെ സഹോദരനാണ് ആദില്‍. ഷൈലി വഴിയാണ് ഞാന്‍ ആദിലിനെ പരിചയപ്പെടുന്നത്. അദ്ദേഹം എന്നെ കാണാന്‍ മൈസൂരില്‍ നിന്ന് മുംബൈയില്‍ വന്നു. എനിക്ക് ബിഎംഡബ്ല്യു കാര്‍ സമ്മാനമായി നല്‍കി. പരിചയപ്പെട്ട് ഒരു മാസത്തിനുള്ളിൽ അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്തു.എനിക്ക് ആദിലിനേക്കാള്‍ ആറു വയസ് കൂടുതലുണ്ട്. അതുകൊണ്ട് പ്രണയത്തില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായി. പക്ഷേ ആദിലിന് അതൊന്നും പ്രശ്‌നമായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബം എന്നെ അംഗീകരിക്കുമോ എന്ന് എനിക്ക് പേടിയുണ്ട്. എന്റെ വസ്ത്രധാരണ രീതിയൊന്നും അവര്‍ക്ക് ഇഷ്ടമല്ല. അവരുടെ ഇഷ്ടത്തിന് അനുസരിച്ച് മാറാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ എന്നെ ആരും അതിന് നിര്‍ബന്ധിച്ചിട്ടില്ല. ആദിലിന്റെ കുടുംബം എന്നെ അംഗീകരിക്കും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്.'. രാഖി പറയുന്നു. 

MORE IN ENTERTAINMENT
SHOW MORE