‘എനിക്ക് ചോദ്യങ്ങൾ ഒരുപാടുണ്ട്’; വീരരാഘവന്റെ പോർവിമാനസീൻ ചർച്ച; തിരിച്ചടിച്ച് ആരാധകരും

vijay-new
SHARE

വലിയ പ്രതീക്ഷയോടെ കെജിഎഫിനൊപ്പം റിലീസ് ചെയ്ത വിജയ് ചിത്രമാണ് ബീസ്റ്റ്. എന്നാൽ തിയറ്ററിലും ഒടിടിയിലും സിനിമയ്ക്ക് കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്. ക്ലൈമാക്സിൽ പാക്കിസ്ഥാനിൽ കയറി തീവ്രവാദിത്തലവനെ ചുരുട്ടിക്കെട്ടി പോർവിമാനത്തിലിട്ട ശേഷം സ്വയം പോർവിമാനം പറത്തി ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ് വിജയ്​യുടെ വീരരാഘവൻ എന്ന കഥാപാത്രം. ഈ സീനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച.

ഇന്ത്യൻ വ്യോമസേനയിലെ ഒരു പൈലറ്റും ഇതേ രംഗത്തെ വിമർശിച്ച് രംഗത്തെത്തി. ‘എനിക്ക് ചോദ്യങ്ങൾ ഒരുപാടുണ്ട്’ എന്ന അടിക്കുറിപ്പോടെ സിനിമയിലെ ഫൈറ്റർ ജെറ്റ് രംഗങ്ങൾ അദ്ദേഹം ട്വീറ്റ് ചെയ്തു. നിരവധി പേരാണ് ഈ ട്വീറ്റ് റിട്വീറ്റ് ചെയ്യുന്നത്. 5000 റീ ട്വീറ്റുകളും പതിനായിരത്തിനു മുകളിൽ ലൈക്കുകളുമാണ് പോസ്റ്റിന് ലഭിച്ചത്.

സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വിജയ് കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും യുക്തിക്ക് നിരക്കാത്ത രംഗങ്ങള്‍ ഒഴിവാക്കേണ്ടത് സംവിധായകരാണെന്നും പ്രേക്ഷകർ പറയുന്നു. ആക്‌ഷൻ രംഗങ്ങളിൽ ഇതിലും വലിയ അബദ്ധങ്ങൾ സംഭവിച്ച വേറെ സിനിമകളും ഉണ്ടെന്നും വിജയ്‍യെ മാത്രം തിരഞ്ഞുപിടിച്ചു ട്രോൾ ചെയ്യുന്നതിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നുമാണ് ആരാധകരുടെ പക്ഷം.

MORE IN ENTERTAINMENT
SHOW MORE