തിയേറ്ററുകളെ ആറാടിച്ച ‘സാഗർ എന്ന ജാക്കി’; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ 22ാം വർഷത്തിൽ

sagarwb
SHARE

സാഗർ എലിയാസ് ജാക്കി അവതരിച്ചു, 1987ലെ വേനലവധിയിൽ. 35 വർഷങ്ങൾക്കു മുന്‍പ്. വെറും 10 ദിവസം കൊണ്ട് രൂപപ്പെട്ട കഥാപാത്രമാണ് ജാക്കിയെന്ന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി പറഞ്ഞു. തന്റെ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു തിയേറ്റർ പ്രതികരണമെന്നും സ്വാമി മനോരമന്യൂസിനോട് വ്യക്തമാക്കി.

തലയോട്ടിയിൽ വരെ ഉരുക്കിയൊഴിച്ച് സ്വർണം കടത്തുന്ന കാലത്താണ് ഇന്ന് നമ്മൾ ,യുഎഇ കോൺസുലേറ്റിലെ സ്വര്‍ണക്കടത്തുണ്ടാക്കിയ ‌ഒച്ചപ്പാടുകൾ ഇനിയും തീർന്നിട്ടില്ല, എന്നാലീ കടത്തുതന്ത്രങ്ങൾ മലയാളി ആദ്യമായി കണ്ടത് ഒരുപക്ഷേ സാഗർ അലിയാസ് ജാക്കി പറഞ്ഞ കഥയിലൂടെയാവും. ഹാജി മസ്ദാനും ദാവുദ് ഇബ്രാഹിമും ,വരദരാജ മുതലിയാറും പറഞ്ഞ കഥകൾ കേട്ട് ജാക്കി എന്നുപേരുള്ള അധോലോകരാജാവായ സാഗർ എന്ന ചോരത്തിളപ്പുള്ള നാട്ടിൻപുറത്തുകാരൻ. 

മോഹൻലാല്‍ എന്ന ബ്രാൻഡിന്റെ തുടക്കം കൂടിയായിരുന്നു ഇരുപതാംനൂറ്റാണ്ട് എന്ന ചിത്രം. അൽപ്പം ബുദ്ധിയും ഏറെ ഭാഗ്യവുമുണ്ടെങ്കിൽ ആർക്കും കളളക്കടത്തുകാരനാവാം എന്നുപറഞ്ഞ് തൊഴിലിനെ ന്യായീകരിക്കുന്ന ജാക്കി.  കള്ളക്കടത്തുകാരെ എന്നും സൊസൈറ്റി ബഹുമാനിക്കുന്നെന്ന നഗ്നമായ സത്യം അന്നേ പറഞ്ഞുവച്ച സാഗർ... ഭരണകൂടവും രാഷ്ട്രീയമേലാളൻമാരും ഓച്ചാനിച്ചു നിൽക്കുമെന്ന തിരിച്ചറിവ് 35 വർഷങ്ങൾക്കു മുൻപേ നൽകിയ കഥാപാത്രം.

ദ മോസ്റ്റ് നോൺ വയലന്റ് ഇൻവെസ്റ്റിഗേറ്ററായ സേതുരാമയ്യർക്ക് ആറാം വരവാകാം. അണിയറക്കാർ അത് സൂചിപ്പിച്ചു കഴിഞ്ഞു. എന്നാൽ സാഗർ അലിയാസ് ജാക്കിയുടെ ഇനിയുള്ള വരവിനു പരിമിതികളുണ്ട്. കാരണം ജാക്കിയുടെ കളം ഇരുൾ നിറഞ്ഞതാണ്. അധോലോകത്തിന്റെ അടിത്തട്ടിൽ...

MORE IN ENTERTAINMENT
SHOW MORE