തിയറ്ററില്‍ നിറകയ്യടി; നവ്യയുടെ 'ഒരുത്തീ' ഇനി മനോരമ മാക്സില്‍

oruthee-manorama
SHARE

നവ്യ നായരുടെ 'ഒരുത്തീ' മനോരമ മാക്സില്‍ റിലീസ് ചെയ്തു. നവ്യയുടെ തിരിച്ചുവരവ് തിയറ്ററുകളില്‍ ആഘോഷമായതിനു പിന്നാലെയാണ് ഒടിടി റിലീസ്. കണ്ടക്ടര്‍ വേഷത്തിലാണ് നവ്യയെത്തുന്നത്. വില്ലനായി നടന്‍ വിനായകനും ചിത്രത്തില്‍ ഇടംപിടിക്കുന്നു. വി.കെ പ്രകാശാണ് ചിത്രത്തിന്‍റെ  സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. 'ദി ഫയര്‍ ഇന്‍ യു' എന്ന ടാഗ്‌ലൈനോടെയാണ് സിനിമ തിയറ്ററിലെത്തിയത്. 

ഒരുത്തിയിലൂടെ തിരിച്ചുവന്ന നവ്യ നായര്‍ക്ക് ഇതിനോടകം മൂന്ന് അവാര്‍ഡുകളും സിനിമ നേടികൊടുത്തു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ഒരുത്തിയുടെ നിർമാണം. എസ്. സുരേഷ് ബാബുവിന്റേതാണ് സ്ക്രിപ്റ്റ്. ജിംഷി ഖാലിദാണ് ഛായാഗ്രാഹകൻ. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും രചിച്ചത്. 

MORE IN ENTERTAINMENT
SHOW MORE