വിഘ്നേഷ് ശിവന്‍– അജിത്ത് ചിത്രം 'എകെ 62'; നായിക നയന്‍താര

ak 62
SHARE

സൂപ്പർ താരം അജിത്ത് കുമാറിന്‍റെ 62-ാം ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ വിഘ്നേഷ് ശിവന്‍. 'എകെ 62' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്‍കരന്‍ ആണ് നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നയന്‍താരയാവും ചിത്രത്തില്‍ നായികയെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഈ വര്‍ഷാവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അടുത്ത വര്‍ഷം മധ്യത്തോടെ റിലീസ് ചെയ്യുമെന്നുമാണ് ലൈക്ക പ്രൊഡക്ഷന്‍സ്അ റിയിച്ചിരിക്കുന്നത്. മറ്റു താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുവിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. കെ61ന്‍റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. നെഗറ്റീവ് ഷെയ്‍ഡ് ഉള്ള കഥാപാത്രത്തെയാവും ചിത്രത്തില്‍ അജിത്ത് അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ വ്യത്യസ്ത ഭാഷാ സിനിമകളില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിന്‍റെ ഭാഗമാവും. വലിമൈക്കു ശേഷം എത്തുന്ന അജിത്തിന്‍റെ പാന്‍ ഇന്ത്യന്‍ റിലീസും ആയിരിക്കും ചിത്രം. അജിത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിന്‍റെ സന്തോഷം വാക്കുകളില്‍ ആക്കാന്‍ പറ്റുന്നതല്ലെന്നാണ് വിഘ്നേഷ് ശിവന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE