പ്രഭുദേവയെത്തി; മഞ്ജുവിനൊപ്പം 'ആയിഷ'യ്ക്ക് ചുവട് വെക്കാന്‍; ചിത്രം പുറത്ത്

manju-prabhu
SHARE

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ നായികയാകുന്ന ചിത്രം ആയിഷയിൽ കൊറിയോഗ്രാഫറായി പ്രഭുദേവ. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിനാണ് പ്രഭുദേവ ചുവടുകൾ ചിട്ടപ്പെടുത്തുന്നത്. നീണ്ട ഇടവേളക്കു ശേഷം ഇതാദ്യമായാണ് പ്രഭുദേവ ഒരു മലയാളം ചിത്രത്തിന് കൊറിയോഗ്രാഫി ചെയ്യുന്നത്. മഞ്ജുവിനും സംഘത്തിനുമൊപ്പം പ്രഭുദേവ സെറ്റിൽ നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 

നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം , തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും എത്തുന്നുണ്ട്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ  സക്കറിയയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഇന്ത്യയിലെ ചിത്രീകരണം ഡൽഹി, ബോംബെ എന്നിവിടങ്ങളിലായ് നടക്കും.

MORE IN ENTERTAINMENT
SHOW MORE