‘ആ പാര്‍ട്ടിക്കിടെ ലാലേട്ടന്‍ കയറിവന്നു; എല്ലാരും ഭിത്തീല് പഞ്ഞിയായി’: കലേഷ് പറയുന്നു

kalesh-ramanand
SHARE

മലയാളിയെന്നോ തമിഴനെന്നോ അറിയാതെ എല്ലാവരും ഹൃദയത്തോടുചേര്‍ത്തുവച്ച ആലപ്പുഴക്കാരന്‍ ‘സെല്‍വ’. സൗഹൃദത്തിന്‍റെ ആഴവും ജീവിതവും മനസിലാക്കിതന്ന സിനിമയിലെ ആ ഡയലോഗ്. ഇത് രണ്ടും ആരും മറന്നുകാണില്ല. അച്ഛനും അമ്മയും സമാധാനമായി ഉറങ്ങുന്നതില്‍പ്പരം വേറെന്താണ് വേണ്ടത്?.. ഈ ഡയലോഗിന്‍റെ ആഴം ഏറ്റവും സാധാരണരീതിയില്‍ പറഞ്ഞ് ഹൃദയംകവരുകയാണ് കലേഷ് രാമാനന്ദ്. നാടക കലാകാരനും ഡബ്ബിങ്ങ് ആര്‍ടിസ്റ്റും ഇപ്പോഴിതാ സിനിമാ നടനും. അ കഥ കലേഷ് തന്നെ മനോരമ ന്യൂസ്ഡോട്ട് കോമിനോട് പറയുന്നു.

തുടക്കം റോമയുമായി

മലയാളി എന്ന ആല്‍ബത്തിലെ 'മിന്നലഴകെ' എന്ന പാട്ടിലായിരുന്നു തുടക്കം. റോമയുടെ കൂടെ ചെറിയൊരു റോള്‍ തന്നു. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഈ ആല്‍ബം ചെയ്തത്. കുഞ്ഞനന്തന്‍റെ കട എന്ന സലീം അഹമ്മദ് സംവിധാനത്തിലെത്തിയ മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള വരവ്. അന്ന് പ്രശംസകള്‍ വന്നിരുന്നെങ്കിലും അധികം ശ്രദ്ധിക്കപ്പെട്ടില്ലായിരുന്നു. ശേഷം തനി ഒരുവന്‍ എന്ന തമിഴ് ചിത്രം ചെയ്തു. ഈ സിനിമ കണ്ടശേഷം വിനീതേട്ടന്‍ നല്ലതായിരുന്നുവെന്ന് അഭിപ്രായം പറഞ്ഞിരുന്നു. പിന്നീടാണ് എനിക്ക് വിനീതേട്ടന്‍ നമ്പര്‍ തരുന്നതും എന്നെങ്കിലും ഒരു സിനിമ നടക്കട്ടെയെന്ന് പറഞ്ഞതും. മൂന്നര കൊല്ലം കഴിഞ്ഞാണ് ഹൃദയത്തിലെ സെല്‍വ നീ ചെയ്യുമോ എന്ന് ചോദിച്ചത്. അതുകൊണ്ട് ഓഡീഷന്‍ കടമ്പ ഇല്ലായിരുന്നു. അവസാനം ആഗ്രഹിച്ചിരുന്ന കോള്‍ വന്നു. എന്ത് കഥാപാത്രമാണെന്ന് പിന്നീടാണ് പറയുന്നത്. തമിഴനാണ് ആള്‍. ഒരിക്കലും ഒരു മലയാളിയാണ് ഇത് ചെയ്തതെന്ന് തോന്നരുത്. ഭാഷയെല്ലാം ശരിയാക്കിയെടുക്കാം. നീ തന്നെ ആ റോള്‍ ചെയ്യണമെന്ന് വിനീതേട്ടന്‍ പറഞ്ഞു. വിശ്വാസത്തോടെ ഇങ്ങനൊരു കഥാപാത്രം ഏല്‍പ്പിക്കുമ്പോള്‍ അത് നീണ്ടൊരു എട്ടുവര്‍ഷ പരിശ്രമത്തിന്‍റെ റിസല്‍ട്ടായാണ് തോന്നിയത്. 

തമിഴന്‍ ആലപ്പുഴക്കാരന്‍

അമ്മ മദ്രാസുകാരിയാണ്. വിവാഹശേഷമാണ് ആലപ്പുഴയിലേക്ക് വരുന്നത്. അമ്മയുടെ തമിഴിലും മല്ലു കേറി വരാറുണ്ട് ഇടക്ക്. ചെന്നൈയില്‍ കുറച്ച് നാളായി തിയറ്റര്‍ ആര്‍ടിസ്റ്റായും ഡബ്ബിങ്ങ്  ആര്‍ടിസ്റ്റായുമുണ്ടായിരുന്നു. അപ്പോള്‍ തമിഴന്‍മാരോട് തമിഴില്‍ തന്നെ സംസാരിക്കുമായിരുന്നു. അങ്ങനെ ഭാഷയെ കൂടുതല്‍ കൈകാര്യം ചെയ്തു. കഥാപാത്രത്തിലെ ഡയലോഗ് തമിഴ് ഫ്രണ്ട്സിനോട് പറഞ്ഞ് പഠിച്ചിട്ടുണ്ട്. കഥാപാത്രത്തിനു വേണ്ടി ഒമ്പത് കിലോ കുറച്ചിരുന്നു. ചെന്നൈക്കാരന്‍ സെല്‍വയുടെ കളറിലും ഒക്കെ മേക്കപ്പ് ഉണ്ടായിരുന്നു. ചെന്നൈയിലെ ടെറസിലിരുന്നാല്‍ എത്രമാത്രം കറുക്കുമെന്ന് അറിയാമല്ലോ. ഇത്തരം തയ്യാറെടുപ്പുകളാണ് കഥാപാത്രത്തിനു വേണ്ടിയെടുത്തത്. രാജഗിരി എന്‍ജിനിയറിങ്ങ് കോളജിലാണ് പഠിച്ചത്. ഇവിടെ മറ്റ് പരിപാടികളില്‍ പങ്കെടുക്കുമായിരുന്നു.  

'അപ്പാ അമ്മ നിന്മതിയാ തൂങ്കണം'

kalesh-striking-scene

സിനിമയെ ഹൃദയത്തോട് ചേര്‍ത്തുവച്ച ഡയലോഗ് ആണിത്. കഥാപാത്രം കിട്ടുമ്പോള്‍ ചെയ്യാന്‍ പറ്റുന്നത്രേം നന്നായി ഇത് ചെയ്യണമെന്നുണ്ടായി. ഇതിലൂടെ ശ്രദ്ധക്കപ്പെടുന്നൊരു ഐഡന്റിറ്റി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. ആദ്യ ദിവസം ഡയലോഗ് പറഞ്ഞപ്പോള്‍ തന്നെ ഇതൊരു beautiful ലൈനല്ലേ എന്ന് വിനീതേട്ടനോട് ചോദിച്ചു. അതേ ഇതൊരു beautiful ഡയലോഗാണ്. ഇത് ഷൂട്ട് ചെയ്യുന്നത് കടല്‍തീരത്തുവച്ചാണ്' എന്ന് അദ്ദേഹം പറഞ്ഞു. ജീവിതം കടല്‍പോലെ ആണല്ലോ. കടലിനെ പോലെ ജീവിതത്തിന്‍റെ ആഴം മനസിലാക്കിതരുന്നൊരു ചെറിയ ഡയലോഗാണിത്. ഇത് അത്രക്ക് പഞ്ചില്‍ പറയേണ്ട. ലാഘവത്തോടെ സിംപിളായി പറഞ്ഞാല്‍ മതിയെന്നാണ് പറഞ്ഞിരുന്നത്. ഇത്രയും ഇംപാക്ട് കഥാപാത്രത്തിനുണ്ടാകുമെന്ന് വിനീതേട്ടന് അറിയാമായിരുന്നു. അത് ഡയറക്ടോറിയല്‍ ബ്രില്യന്‍സ് തന്നെയാണ്. പിന്നീട് അരുണ്‍ എന്ന കഥാപാത്രം സെല്‍വയുടെ അച്ഛനെയും അമ്മയും കാണുന്ന സീനുണ്ട്. അപ്പോഴാണ് ഈ ഡയലോഗും സീനും ഓര്‍ക്കുന്നത്. അപ്പോഴാണ് ഡയലോഗിന്‍റെ ആഴം എത്രത്തോളമുണ്ടെന്ന് മനസിലാകുന്നത്.  നടനെന്ന നിലയില്‍ ഇങ്ങനൊന്ന് പെട്ടെന്ന് കിട്ടുമ്പോള്‍ ഒന്ന് ടെന്‍സ്ഡാകും. എല്ലാവരുടെയും ജീവിതത്തില്‍ സെല്‍വയുണ്ടാകും. അത് ചിലപ്പോള്‍ അച്ഛനാകാം അമ്മയാകാം അങ്ങനെ അറിയാവുന്ന ആരുമാകാം. നല്ലപോലെ പ്രചോദിപ്പിക്കുന്ന ഒരു വഴികാട്ടിയായിരിക്കും സെല്‍വ. എന്‍റെ അച്ഛന്‍ തന്നെയാണ് എന്‍റെ സെല്‍വ. 

സിനിമയിലെ പോലെ തന്നെ ഷൂട്ടിങ്ങ് അനുഭവങ്ങളും. എല്ലാവരും തമ്മില്‍ പരസ്പരം ആത്മബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് കഥാപാത്രങ്ങളിലെ കെമിസ്ട്രി വര്‍ക്ക്ഔട്ട് ആയതും. പ്രണവുമായുള്ള സീനിനു മുന്‍പും അങ്ങനെ തന്നെയായിരുന്നു. ലാലേട്ടന്‍റെ മകനാണെന്ന പെരുമാറ്റൊന്നുമുണ്ടായിരുന്നില്ല. നമ്മളാണ് ഇത്രയും വലിയൊരു മഹാനടന്‍റെ മകനാണല്ലോ എന്ന് ചിന്തിച്ചത്. ജാഡയോ അഹങ്കോരമോ ഒന്നുമുണ്ടായിരുന്നില്ല പ്രണവിന്. സീനിനു മുന്‍പ് ഇതെങ്ങനെ ചെയ്യണമെന്ന് നമ്മളോട് അഭിപ്രായം ചോദിക്കും. ദര്‍ശനയെ നേരത്തെ അറിയമായിരുന്നു. സെല്‍വിയായി അഭിനയിച്ച അഞ്ജലിയും കൂട്ടായിരുന്നു. ഡയലോഗ് പോലുമില്ലായിരുന്നു ഞങ്ങള്‍തമ്മില്‍. മൂന്ന് ദിവസത്തെ ഷൂട്ടായിരുന്നു. അന്ന് പരസ്പരം അറിഞ്ഞ് കൂടുതല്‍ കഥാപാത്രത്തെ പഠിച്ചു. അറ്റന്‍ഡന്‍സ് എടുക്കുന്ന ഷൂട്ടായിരുന്നു ആദ്യദിവസം. അപ്പുവും ഞാനുമായി പെന്‍ഫൈറ്റ് ഒക്കെ കളിച്ചു സംസാരിച്ചു. അന്നാണ് സൗഹൃദം കൂടിയതും. ഇനിയും ഇതുപോലുള്ള നല്ല സിനിമകള്‍ സംഭവിക്കട്ടെ. ഇനി  അഭിനേതാക്കള്‍ തന്നെ പാടുന്ന ഒരു ജോണറിലെ സിനിമ ചെയ്യണമെന്നാഗ്രഹമുണ്ട്. നല്ലൊരു നടനായി നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. 

പാര്‍ട്ടിയും ലാല്‍സാര്‍ കേറിവന്നതും

ഷൂട്ടിനുശേഷമുള്ള പാര്‍ട്ടിയായിരുന്നു അത്. അടിച്ചുപൊളിയും പാര്‍ട്ടിമൂഡ് വന്നപ്പോഴും മോഹന്‍ലാലിന്‍റെ വീടാണെന്ന് മറന്നുപോയി. വേല്‍മുരുക പാട്ടിനൊക്കെ ഡാന്‍സ് ചെയ്തോണ്ടിരുന്നപ്പോള്‍ പെട്ടെന്ന് മുറിയുടെ കോര്‍ണറില്‍ മിണ്ടാതെ ഒരാള്‍ നോക്കിനില്‍ക്കുന്നു. പാതിരാത്രിയാണ് സംഭവം. ലാലേട്ടന്‍ ഷൂട്ട് കഴിഞ്ഞു വന്നതാണ്. അടുത്ത ദിവസം തന്നെ സാറിനു എവിടെയോ പോകേണ്ടതായുണ്ട്. ആ ഒരു ക്ഷീണമോ ഒന്നും കാണിക്കാതെ പുള്ളി രസിച്ച് കണ്ടോണ്ടിരിക്കുകയായിരുന്നു ഞങ്ങളെ. കുഴപ്പ‌മില്ല.. നിങ്ങള്‍ എന്‍ജോയി ചെയ്യൂ എന്ന് പറഞ്ഞ് ലാല്‍ സാര്‍ പോയി. പുള്ളിയെ കാണുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഒരാള്‍ ഡാന്‍സ് തകര്‍ത്ത് കളിക്കുന്നതിനിടെ പെട്ടന്ന് സ്റ്റാച്യൂ ആയി ഭിത്തീല് പഞ്ഞിയായി. എല്ലാവരും അന്ന് ശരിക്കും സ്റ്റാച്യൂവായി നിന്നു.

MORE IN ENTERTAINMENT
SHOW MORE