‘നീ എന്റെ ഭാഗ്യം; ലവ് യു ജോയ് മോൻ കുട്ടാ’; സഹോദരന് പിറന്നാൾ ആശംസകളുമായി മീര

വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം നടി മീരാ ജാസ്മിൻ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന സിനിമയിലൂടെയാണ് മീരയുടെ മടങ്ങിവരവ്. രണ്ടാം വരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് താരം. ഇതിനിടെയാണ് മൂത്ത സഹോദരന് പിറന്നാൾ ആശംസകൾ നേർന്നുള്ള മീര ജാസ്മിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ‘എന്റെ ഭാഗ്യമായ, മൂത്ത സഹോദരന്റെ ജന്മദിനമായിരുന്നു. നിന്റെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി എപ്പോഴും ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ലവ് യു ജോയ് മോൻ കുട്ടാ.’– മീര കുറിച്ചു. ജോയ് മോനൊപ്പമുള്ള മീരയുടെ പഴയകാല ചിത്രങ്ങളും കാണാം