'വൈറ്റില... വൈറ്റില' ഓട്ടോറിക്ഷ ഓടിച്ച് ചാക്കോച്ചൻ; നോയിഡയിൽ നിന്ന് വിഡിയോ

kunchako-boban
SHARE

നോയിഡയിൽ നിന്ന് ഇലക്ട്രിക് ഓട്ടോ ഓടിച്ച് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. സോഷ്യൽ മീഡിയയിലൂടെയാണ് രസകരമായ പുതിയ വീഡിയോ പങ്കുവച്ചത്. വൈറ്റില വൈറ്റില എന്ന് വിളിച്ചുപറയുന്നതും വീഡിയോയിൽ കാണാം. പിന്നിൽ യാത്രക്കാരെയും ഇരുത്തിയാണ് ചാക്കോച്ചന്റെ  ഇലക്ട്രിക് ഓട്ടോറിക്ഷ  സവാരി.

 മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അറിയിപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് കുഞ്ചാക്കോ ബോബൻ നോയിഡയിൽ എത്തിയത്. ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണും ഒന്നിക്കുന്ന ചിത്രമാണ് അറിയിപ്പ്. ഷെബിൻ ബെക്കറാണ് ചിത്രം നിർമിക്കുന്നത്. സംവിധാനത്തിനൊപ്പം അറിയിപ്പിന്റെ എഡിറ്റിങ്ങും മഹേഷ് നാരായണൻ നിർവഹിക്കുന്നുണ്ട്. തിരക്കഥയിലും അദ്ദേഹം പങ്കാളിയാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.ഭീമന്റെ വഴിയാണ് കുഞ്ചാക്കോ ബോബന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഫഹദ് നായകനായി അഭിനയിച്ച ‘മാലിക്' ആണ് മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. 

MORE IN ENTERTAINMENT
SHOW MORE