ഗന്ധർവസ്വരം പിന്തുടരുന്ന ബേബിച്ചൻ; ദാസേട്ടന്റെ എല്ലാ പാട്ടുകളുടെയും ശേഖരം

pattu-das
SHARE

യേശുദാസ് ഇന്ന്  എൺപത്തിരണ്ടാം രണ്ടാം പിറന്നാൾ ആഘോഷിക്കുമ്പോൾ എഴുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ് യേശുദാസിന്റെ എല്ലാ പാട്ടുകളുടേയും ശേഖരമുള്ള ചങ്ങനാശേരി സ്വദേശി പി.പി.തോമസ് . പാട്ടുകൾക്കായി യേശുദാസ് തന്നെ വിളിക്കുന്നത്  തോമസ് എന്ന ബേബിച്ചനെയാണ്.   കഴിഞ്ഞ നവംബറിലും പാട്ട് തേടി യേശുദാസിന്റെ വിളിയെത്തി

1966 ൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് പി.പി.തോമസ് ആദ്യമായി യേശുദാസിന്റെ ഗാനമേള കേൾക്കുന്നത്.   1969  ൽ തിരുവല്ലയിൽ നടന്ന ഗാനമേള റെക്കോർഡ് ചെയുവാനുള്ള അനുവാദം ലഭിച്ചു. തുടർന്ന് മദ്രാസ് ,  നാഗർകോവിൽ, ബോംബെ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഗാനമേള കേൾക്കാനും റീൽ ടു റീലീൽ റെക്കോർഡ് ചെയ്യുവാനുമായി  ബേബിച്ചൻ യേശുദാസിനെ പിന്തുടർന്നു. 

ആദ്യ കാലത്ത് ഇരുന്നായിരുന്നു യേശുദാസ് പാടിയിരുന്നത്. അതും 43 ഗാനങ്ങൾ വരെ. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്,  ഹിന്ദി ! ഇംഗ്ലീഷ് തുടങ്ങി  അറബിയിൽ വരെ പാടുന്ന  യേശുദാസിനെ ബേബിച്ചൻ ഓർക്കുന്നു. യേശുദാസിന്റെ എല്ലാ പാട്ടുകളും ഇന്ന് ബേബിച്ചന്റെ കൈയിൽ സുരക്ഷിതം മണിക്കൂറുകളോളം യേശുദാസ് ഇവിടെ വന്നു പാട്ടുകൾ കേൾക്കാറുണ്ട്. കഴിഞ്ഞ നവംബറിലും പാട്ടു ചോദിച്ചു വിളിച്ചു.യേശുദാസ് കുടുംബസമേതം ബേബിച്ചന്റെ വീട്ടിൽ വന്നു താമസിക്കാറുമുണ്ട്. വീട്ടിലെ ഒരു മുറി തന്നെ യേശുദാസിനായി മാറ്റി വച്ചിട്ടുണ്ട്. എല്ലാക്കാലവും ഉപയോഗപ്രദമാകുന്ന വിധം റീലുകൾ സൂക്ഷിക്കണമെന്നാണ് ബേബിച്ചന്റെ ആഗ്രഹം. 

MORE IN ENTERTAINMENT
SHOW MORE