മിന്നല്‍ മുരളിയുടെ തിരക്കഥ 48 വട്ടം തിരുത്തിയെഴുതി: എഴുത്തുകാര്‍ പറയുന്നു

HD_Minnal
SHARE

മിന്നല്‍ മുരളിയുടെ രചയിതാക്കള്‍ അരുണ്‍ അനിരുദ്ധും ജസ്റ്റിന്‍ മാത്യുവും സംസാരിക്കുന്നു. കാഴ്ചക്കാരില്‍ പലരും പറഞ്ഞപോലെ ഷിബു അത്ര നല്ലവനല്ല, ഷിബുവിന്‍റെ പ്രണയം ഉദാത്തവുമല്ലെന്ന് ഇരുവരും പറയുന്നു. വില്ലന്‍ വില്ലന്‍ തന്നെയാണ്; സെല്‍ഫിഷാണ്. വില്ലന്‍ കഥാപാത്രം വിചാരിക്കാത്ത വണ്ണം വളര്‍ന്നു, ടൊവിനോയുടെ റോള്‍ അതിന് പിന്നാലെ പുതുക്കിപ്പണിതു.  തര്‍ക്കവും വഴക്കും നിരഞ്ഞ സ്ക്രിപ്റ്റെഴുത്ത് കാലവും ഇരുവരും ഓര്‍ത്തെടുക്കുന്നു. തമ്മില്‍ കൂട്ടായത് രചന തീര്‍ന്ന ശേഷമാണ്. മിന്നല്‍ മുരളി സ്ക്രിപ്റ്റില്‍ പ്രശ്നങ്ങളുണ്ട്. ചില വിമര്‍ശനങ്ങളില്‍ കഴമ്പുണ്ട്. ചിന്തിക്കാത്ത കാര്യങ്ങള്‍ പോലും സിനിമയുടെ ബ്രില്യന്‍സായി കണ്ടെത്തുന്നവരുണ്ട്. റിലീസിന് മുന്‍പുള്ള ഹൈപ്പ് പേടിപ്പിച്ചു, അത്രക്കൊക്കെ സിനിമയുണ്ടോ എന്ന് സംശയിച്ചിരുന്നു. മിന്നല്‍ മുരളി രണ്ടാം ഭാഗം എപ്പോഴെങ്കിലും സംഭവിക്കുമെന്നും ഇരുവരും പറയുന്നു. വിഡിയോ കാണാം:

MORE IN ENTERTAINMENT
SHOW MORE