മിന്നല്‍ മുരളി രസിപ്പിച്ചു; സ്മാര്‍ട്; വാഴ്ത്തി കരൺ ജോഹർ; നന്ദിയോടെ ടൊവീനോ

karan-johar
SHARE

പ്രദർശനത്തിനെത്തി ആഴ്ചകൾ പിന്നിട്ടിട്ടും ചർച്ചകളവസാനിക്കാതെ മിന്നൽ മുരളി. ഇപ്പോഴിതാ ടൊവീനോ തോമസിനെത്തേടി അഭിനന്ദനം അങ്ങ് ബോളിവുഡിൽ നിന്ന് എത്തിയിരിക്കുകയാണ്. മറ്റാരുമല്ല ബോളിലുഡ് സൂപ്പർ സംവിധായകൻ കരൺ ജോഹറാണ് സിനിമയെയും ടൊവീനോയെയും വാഴ്ത്തിയിരിക്കുന്നത്. ടൊവീനോയ്ക്ക് കരൺ ജോഹര്‍ അയച്ച സന്ദേശം താരം ഇപ്പോൾ പങ്കു വെച്ചിരിക്കുകയാണ്. 

'ഒടുവിൽ ഇന്നലെ രാത്രി മിന്നൽ മുരളി കാണാനുള്ള അവസരം ലഭിച്ചു, ഒരുപാട് രസിച്ചു. വളരെ സമർത്ഥമായി നിർമ്മിക്കുകയും വിനോദത്തിന്റെ അളവ് കൃത്യമായി നിലനിർത്തുകയും ചെയ്തിരിക്കുന്നു. ഒരു ക്ലട്ടർ ബ്രേക്കർ സൂപ്പർഹീറോ ചിത്രം. നിങ്ങളും അവിശ്വസനീയമായി ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങൾ. സന്തോഷം'. കരൺ ജോഹറിന്റെ സന്ദേശം. 

ടൊവീനോയുടെ മറുപടി ഇങ്ങനെ: 'ഇതുപോലുള്ള സന്ദേശങ്ങൾ! എല്ലാ മുക്കിലും മൂലയിലും നിന്ന് ലോകം മുഴുവൻ നിങ്ങളുടെ ജോലിയെ അഭിനന്ദിക്കുന്നത് എല്ലായ്‌പ്പോഴുമുള്ള ഒന്നല്ല. പ്രത്യേകിച്ചും കരൺ ജോഹറിനെ പോലെയുള്ള, നിരവധി എന്റർടെയ്നറുകൾ നൽകിയിട്ടുള്ള ഒരു പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഞങ്ങളുടെ ജോലിയെ അഭിനന്ദിക്കുമ്പോൾ, അത് തീർച്ചയായും അതിശയകരമായി തോന്നുന്നു. നിങ്ങൾ സിനിമ എത്രമാത്രം ഇഷ്ടപ്പെട്ടുവെന്ന് ഞങ്ങളെ അറിയിച്ചതിന് നന്ദി സർ! നിങ്ങൾ ഇത് നന്നായി ആസ്വദിച്ചു എന്നറിഞ്ഞതിൽ സന്തോഷം'. കരൺ ജോഹറിന്റെ മെസേജിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് ടൊവീനോ കുറിച്ചു.

MORE IN ENTERTAINMENT
SHOW MORE