'പിള്ളേര്‍ പൊളി'; നസ്‌‌ലന് ആര്‍പ്പുവിളി; ഇളക്കിമറിച്ച് 'സൂപ്പര്‍ ശരണ്യ' ടീം‍; വിഡിയോ

sooper-sharanya
SHARE

നാളെ തിയറ്ററില്‍ എത്തുന്ന 'സൂപ്പർ ശരണ്യ' ടീമിനെ ആര്‍പ്പുവിളികളോടെ സ്വീകരിച്ച്  ചിറ്റൂര്‍ ഗവര്‍ണമെന്‍റ കോളജിലെ വിദ്യാര്‍ഥികള്‍. അർജുൻ അശോകൻ, അനശ്വരാ രാജന്‍, വിനീത് വിശ്വം, നസ്‌ലൻ, മമിത ബൈജു എന്നിവര്‍ക്കൊപ്പം മറ്റ് അഭിനേതാക്കളും പ്രമോഷന്‍റെ ഭാഗമായി കോളജിലെത്തി. കോളേജിലെ ഭിന്നശേഷിക്കാരിയായ ഒരു വിദ്യാര്‍ത്ഥിനിയോടൊപ്പം സെല്‍ഫി എടുത്തശേഷമാണ് ഇവര്‍ മടങ്ങിയത്. 

ഗിരീഷ്‌ എ.ഡി. രചനയും സംവിധാനവും നിർവഹിക്കുന്ന 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' സിനിമയ്ക്കു ശേഷമെത്തുന്ന സിനിമയാണിത്. ജനുവരി ഏഴിനാണ് 'സൂപ്പര്‍ ശരണ്യ'തിയറ്ററുകളിലേക്കെത്തുന്നത്. ഷെബിൻ ബക്കർ പ്രൊഡക്‌ഷൻസിന്റെയും സ്റ്റക്ക് കൗസ്‌ പ്രൊഡക്‌ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡി.യും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജസ്റ്റിൻ വർഗ്ഗീസാണ്‌ ‘സൂപ്പർ ശരണ്യ'യുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്‌. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് ചിത്രസംയോജനവും നിർവഹിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE