അമ്മയാകാനൊരുങ്ങി കാജൽ അഗർവാൾ; ആരാധകർക്കായി സന്തോഷക്കുറിപ്പ്

kajal-agarwal
SHARE

കാജൽ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്‌ലുവും ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. പുതുവത്സരാശംസകൾ നേർന്ന് പങ്കുവച്ച കുറിപ്പിലൂടെയാണ് ഗൗതം ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. നടി ഗർഭിണിയാണെന്നും അതിനാൽ സിനിമയിൽ നിന്ന് താത്കാലികമായി വിട്ടു നിൽക്കുകയാണെന്നും വാർത്തകളുണ്ടായിരുന്നു. കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’വിൽ നിന്നും നടി പിന്മാറിയിരുന്നു.

2020 ഒക്ടോബർ 30 നാണ് കാജൽ അഗർവാളും ഗൗതം കിച്‌ലുവും വിവാഹിരാകുന്നത്. ഇരുവരും കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.

വിവാഹ ശേഷവും അഭിനയത്തില്‍ സജീവമായിരുന്ന കാജൽ, കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ആചാര്യ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. ദുല്‍ഖറിനൊപ്പമുള്ള ‘ഹേയ് സിനാമിക’യാണ് റിലീസിനൊരുങ്ങുന്ന നടിയുടെ പുതിയ പ്രോജക്ട്.

MORE IN ENTERTAINMENT
SHOW MORE