‘ആന്റണി സാര്‍ ടൈപ്പ് ചെയ്ത് തന്നതാണോ ബ്രോ?’; പരിഹാസ കമന്റിന് മറുപടി; വൈറൽ

siju-wilson
SHARE

വിമർശനങ്ങളെ അതിജീവിച്ച് മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം തിയറ്ററുകളിൽ പൊരുതിക്കയറുകയാണ്. നിരവധി പേർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. സിനിമയെക്കുറിച്ച് സിജു വിത്സൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റും ഇതിനു ഒരാൾ ഇട്ട കമന്റും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ‘മരക്കാര്‍ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തി. തിയേറ്റര്‍ എക്‌സ്പീരിയന്‍സ് മിസ് ചെയ്യരുത്. എന്നായിരുന്നു ചിത്രം കണ്ട ശേഷം സിജു സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 

‘നല്ല സിനിമകള്‍ക്കൊപ്പം നില്‍ക്കുക’ എന്ന ഹാഷ്ടാഗും താരം പങ്കുവച്ചിട്ടുണ്ട്. ‘ആന്റണി സാര്‍ ടൈപ്പ് ചെയ്ത് തന്നതാണോ ബ്രോ?’ എന്നായിരുന്നു ഇതിന് വിമർശകന്റെ കമന്റ്. 

ഇതിന് സിജു നല്‍കിയ മറുപടിയാണ് വൈറലായത്. ‘പുള്ളിക്കൊന്നും അതിനുള്ള നേരമില്ല ബ്രോ, പുള്ളി അവിടെ ക്യാഷ് എണ്ണി കൊണ്ടിരിക്കുകയായിരിക്കും. പിന്നെ എനിക്ക് ടൈപ്പിങ് അറിയാവുന്നത് കൊണ്ടും, എന്നിലെ പ്രേക്ഷകന്റെ അഭിപ്രായം രേഖപ്പെടുത്താനുള്ള അറിവും ബോധവും എനിക്കുള്ളതു കൊണ്ടും, തത്കാലം ആരുടേയും സഹായം എനിക്കാവശ്യമില്ല.’ ഇതായിരുന്നു സിജുവിന്റെ മറുപടി.

MORE IN ENTERTAINMENT
SHOW MORE