സരളേടെ മോളും ഹിറ്റ്; ‘ഇങ്ങനെ പോയാല്‍ പണി പാളീ 3ഉം വന്നേക്കും’: നീരജ് പറയുന്നു

neeraj
SHARE

വീണ്ടും 'പണിപാളി'യുമായി എത്തി ട്രെന്‍ഡിങ്ങില്‍ ഇടംനേടി നടന്‍ നീരജ് മാധവ്. ഇത്തവണ 'സരളേടെ മോളാണ്' മുഴുനീള കഥാപാത്രം. രണ്ടാം ഭാഗവും ഹിറ്റായതിന്‍റെ ആവേശത്തിലാണ് നീരജ്. കാഴ്ചക്കാര്‍ 3 മില്ല്യണും കടന്ന് മുന്നോട്ടാണ്. പാട്ടില്‍ നിറഞ്ഞ് നില്‍ക്കുന്നത് 'ഫാന്‍റസി' ആണെന്ന് നീരജ് മാധവ്. പാട്ട് പിറന്ന വഴി നീരജ് മനോരമ ന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കുന്നു. 

പുതിയ കഥയ്ക്ക് വേണ്ടി കാത്തിരുന്നത് കൊണ്ടാണ് പാട്ട് ഇത്രയും വൈകിയത്. മികച്ച പ്രതികരണങ്ങളാണ് രണ്ടാം ഭാഗത്തിലും കിട്ടുന്നത്. ആദ്യ ഭാഗം ഇറങ്ങിയിട്ട് പിന്നെ രണ്ടാ ഭാഗം വരുമ്പോള്‍ സ്വീകാര്യത കുറയുമോയെന്ന തോന്നലുണ്ടായിരുന്നു. പക്ഷേ, ആദ്യ ഭാഗത്തിനെക്കാള്‍ കൂടുതലായിട്ടാണ് രണ്ടാം ഭാഗം ജനങ്ങള്‍ ഏറ്റെടുത്തത്. 'പണിപാളില്ലോ'.. എന്ന പ്രയോഗം തരംഗമായതുപോലെ സരളേടെ മോളും ട്രെന്‍റിങ്ങാകുന്നു. രണ്ടാം ഭാഗത്തില്‍ 'പണിപാളില്ലോ' പ്രയോഗം ഉപയോഗിക്കാതിരുന്നത് ബോധപൂര്‍വ്വമെന്ന് നീരജ് പറയുന്നു. രണ്ടാം ഭാഗമാണെങ്കില്‍പോലും ആദ്യത്തേതില്‍ നിന്ന് വ്യത്യാസം വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ടാണ് 'പണിപാളില്ലോ' വീണ്ടും ഉപയോഗിക്കാഞ്ഞത്. ആദ്യം ഭാഗത്തിനോട് നീതി പുലര്‍ത്താന്‍ സാധിച്ചുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. 

പാട്ടിന്‍റെ ബീറ്റ് പ്രോഡ്യൂസ് ചെയ്തിരിക്കുന്ന ആര്‍ക്കേയ്ഡോ എന്ന ആര്‍ടിസ്റ്റിനെയും, സ്പേസ് മാര്‍ലി എന്ന ആനിമേറ്ററുടെ മികവും പാട്ടിന്‍റെ വിജയത്തിന് കാരണമാകുന്നു. ഈ രണ്ടുപേരും ഒപ്പം അനിയന്‍ നവ്നീത്, ഹരി എന്നിവര്‍ കോര്‍ഡിനേറ്റ് ചെയ്ത് സഹായിച്ചു. ഹിപ്ഹോപ്പ് രീതിയിലുള്ള പാട്ടല്ല മറിച്ച് മൂംബടോണ്‍ (moombahton) എന്ന രീതിയാണ് പാട്ടില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് നീരജ്. രണ്ടാം ഭാഗം ഹിറ്റായാല്‍ മൂന്നാം ഭാഗം ഇറക്കാമെന്ന് കരുതുന്നുവെന്ന് നടന്‍ ആഗ്രഹിക്കുന്നു. 'പണിപാളി 3'യെ അടുത്ത വര്‍ഷം ഇറക്കാനുള്ള സാധ്യതകളും നീരജ് തള്ളികളയുന്നില്ല. 'ഫാന്‍റെസിയോടാണ് താല്‍പര്യം. ഇത് രസമുള്ളതും, ഇഷ്ടമുള്ളൊരു ജോണറുമായ വിഭാഗമായി തോന്നി. കഥ പറയാൻ പറ്റിയൊരു മേഖലയാണ് ഫാന്റസി. ആളുകൾക്ക് അത് വേഗം മനസ്സിലാകും'- നടന്‍ പറഞ്ഞു. 

സിനിമയില്‍ പാടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സിനിമയ്ക്ക് പുറത്ത് പാട്ടിനു സ്വതന്ത്രമായ നിലനില്‍പ്പുണ്ട്, ആ രീതിയില്‍ അത് വളരണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും താരം. സിനിമകളിലൂടെ മാത്രമല്ല പാട്ടുകള്‍ കേള്‍ക്കുന്നത്. ഇന്‍റിപെന്‍ഡന്‍റായുള്ള പാട്ടുകളും ഹിറ്റാകണമെങ്കില്‍ അതിനെ നമ്മള്‍ വളര്‍ത്തിയെടുക്കണ്ടേയെന്നും നീരജ് പറഞ്ഞു. മലയാളത്തില്‍ രജീഷ് ലാലിന്‍റെ സിനിമ 'കാ'യും തമിഴ് ചിത്രത്തിന്‍റെയും തിരക്കിലാണ് നീരജിപ്പോള്‍. പണിപാളിയുടെ രണ്ടാം ഭാഗത്തിലും ചാലഞ്ച് ഡാന്‍സുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടൻ. #pp2dancechallenge എന്ന ഹാഷ്ടാഗോടെയാണ്  ഇപ്രാവശ്യം ചലഞ്ച് എത്തുന്നത്.

MORE IN ENTERTAINMENT
SHOW MORE