‘നീ എന്റെ മകനെന്നതിൽ അഭിമാനം!’; ചേർത്ത് പിടിച്ച് ബച്ചൻ

amiothababhishekbachan
SHARE

അഭിഷേക് ബച്ചന്റെ 'ബോബ് ബിശ്വാസ്' ചിത്രത്തിന്റെ ട്രെയിലറിന് അഭിനേതാക്കളിൽ നിന്നും ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പക്ഷേ ബോളിവുഡിനെ തന്നെ ത്രല്ലടിപ്പിച്ചിരിക്കുകയാണ് ട്രെയിലറിനെ കുറിച്ചുള്ള അഭിഷേകിന്റെ അഛൻ സാക്ഷാൽ അമിതാഭ് ബച്ചന്റെ കമന്റ്.

ബച്ചൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഹൃദയസ്പർശിയായ ഒരു കുറിപ്പോടെ ട്രെയിലർ റീപോസ്റ്റ് ചെയ്തിരിക്കുന്നത്. 'നീ എന്റെ മകനാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു!.' ഇതായിരുന്നു ബിഗ് ബി മകനു നൽകിയ അഭിന്ദനം.

ശാശ്വത ചാറ്റർജി എഴുതിയ വിദ്യാ ബാലന്റെ ഹിറ്റ് ചിത്രം 'കഹാനി'യിലെ കരാർ കൊലയാളി ബോബ് ബിശ്വാസിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ.

ദിയ അന്നപൂർണ ഘോഷ് സംവിധാനം ചെയ്ത് സുജോയ് ഘോഷ് എഴുതിയ ബോബ് ബിശ്വാസ് നിർമ്മിച്ചിരിക്കുന്നത് ഗൗരി ഖാൻ, സുജോയ് ഘോഷ്, ഗൗരവ് വർമ്മ എന്നിവർ ചേർന്നാണ്.

ബോബ് ബിശ്വാസ് 2021 ഡിസംബർ 3-ന് ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. എന്തായാലും ബിഗ് ബി തന്നെ ഇത്രയധികം അഭിനന്ദനവുമായി എത്തിയിരിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

MORE IN ENTERTAINMENT
SHOW MORE