തലൈവരുടെ ഫാൻ ബോയ് ആയ കിങ് ഖാൻ; ആദരമായി 'ലുങ്കി ഡാൻസ്'; അപൂർവ സൗഹൃദം

rajinikanth-02
SHARE

ബോളിവുഡിന്റെ കിങ് ഖാന് ഇന്ന് 56–ാം പിറന്നാളാണ്. മുടിചൂടാ മന്നനായി തിളങ്ങുമ്പോഴും  തെന്നിന്ത്യയുടെ സ്വന്തം 'തലൈവരു'ടെ മുന്നിൽ താനൊരു ചിന്നപയ്യനാണെന്ന് കിട്ടുന്ന വേദികളിലൊക്കെ പറയാറുണ്ട് ഷാരൂഖ് ഖാൻ. ആരാധന കൂടി കിങ് ഖാൻ രജനീകാന്തിന് നൽകിയ സമ്മാനമായിരുന്നു 2013 ൽ ഇറങ്ങിയ ചെന്നൈ എക്സ്പ്രസിലെ 'ലുങ്കി ഡാൻസ്' എന്ന അടിപൊളി ഗാനം.  

ലുങ്കി ഡാൻസിന്റെ കാര്യം പറഞ്ഞ് ചെന്നപ്പോഴെ എളിമയോടെ രജനീകാന്ത് ഷാരൂഖിനോട് ചോദിച്ചു, 'എന്തിനാണിത്? അതും താങ്കൾ ഇത്രയും വലിയ താരമായി നിൽക്കുമ്പോൾ.. 'ചെന്നൈ എക്സ്പ്രസ്' എന്നൊരു പടം പിടിക്കുമ്പോൾ രജനിസാർ ഇല്ലാതെ എന്ത് ആഘോഷം? അത്രയേറെ പ്രസരിപ്പും സ്നേഹവും വിനയവും ചുറ്റിലും പരത്തുന്ന തലൈവരോടുള്ള ആരാധന ഒരു പാട്ടിലൂടെയെങ്കിലും ഞാൻ പറയേണ്ടേ? എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഒടുവിൽ കിങ്ഖാന്റെ സ്നേഹപൂർണമായ നിർബന്ധത്തിന് മുന്നിൽ രജനീകാന്തും മകളും വഴങ്ങി. 'തലൈവാ' എന്ന വാക്ക് സൗന്ദര്യയുടെ ആവശ്യപ്രകാരം കൂട്ടിച്ചേർക്കുകയും ചെയ്തു. ഗംഭീരം, രസകരമായി ചെയ്തിട്ടുണ്ടെന്നായിരുന്നു പാട്ട് കണ്ട ശേഷം രജനികാന്തിന്റെ പ്രതികരണം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...