‘അന്നവൻ ക്യാമറയിലൂടെ നോക്കി’; പ്രണയം മൊട്ടിട്ട ദിനം പങ്ക് വച്ച് ദിയ

diya-krishna
SHARE

പ്രണയം മൊട്ടിട്ട ആദ്യ ദിനങ്ങൾ എന്നും ഓർമയിൽ തങ്ങുന്നതായിരിക്കും. ഒരിക്കലും മറക്കാനാകാത്ത സുന്ദരനിമിഷങ്ങൾ. ആ മുഹൂർത്തങ്ങൾ ഓർത്തെടുക്കുകയാണ് ദിയ കൃഷ്ണ. 

സുഹൃത്ത് വൈഷ്ണവിന്റെ ജന്മദിനത്തിന് തമ്മിൽ ആദ്യമായി സംസാരിച്ച ദിവസത്തെ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു ദിയ ഒന്നു പിന്നോട്ടു നടന്നത്. മാർ ഇവാനിയോസ് കോളേജിൽ ദിയ വൈഷ്ണവിന്റെ ക്‌ളാസിൽ ചേർന്ന ദിവസമായിരുന്നു അത് . ഈ ചിത്രം തികച്ചും യാദൃശ്ചികമായിരുന്നു. ഞങ്ങൾ ആദ്യമായി സംസാരിച്ച ദിവസമായിരുന്നു ഇത്. എനിക്ക് യഥാർത്ഥത്തിൽ തിയതി ഓർമയില്ല. എന്നാൽ വർഷങ്ങൾക്കു മുൻപ് 2016 ൽ ഞാൻ മാർ ഇവാനിയോസ് കോളജിൽ നിങ്ങളുടെ ക്ളാസിൽ ചേർന്ന ദിവസമായിരുന്നു അത്...ചിത്രത്തിനൊപ്പം ദിയ കുറിച്ചു. 

അന്ന് എനിക്ക് അവന്റെ പേര് അറിയില്ല. അവനും എന്റെ പേര് അറിയില്ല. പക്ഷെ എങ്ങനെയോ എനിക്ക് ഈ ചിത്രം ലഭിച്ചു. അന്നവൻ ക്യാമറയിലൂടെ എന്നെ നോക്കുന്നുണ്ടായിരുന്നെന്നും ദിയ കുറിച്ചു. 

നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. വൈഷ്ണവവും താനും പ്രണയത്തിലാണെന്ന കാര്യം അടുത്തിടെയാണ് ദിയ വെളിപ്പെടുത്തിയത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...