‘തബല കൊട്ടുന്നതെങ്ങനെയെന്ന് ഞാൻ പഠിപ്പിക്കാം’; ചിത്രയുടെ രസകരമായ വിഡിയോ

chithrawb
SHARE

ഗായിക കെ.എസ്.ചിത്രയുടെ രസകരമായ ഒരു വിഡിയോ  ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. ചിത്ര തബല വായിക്കാൻ പഠിപ്പിക്കുന്ന ഹ്രസ്വ വിഡിയോ ആണിത്. സ്വകാര്യ ചാനല്‍ പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിലെ രംഗമാണിത്. ‘തബല കൊട്ടുന്നതെങ്ങനെയാണെന്നു ഞാൻ പഠിപ്പിച്ചു തരാം’എന്നു ചിത്ര വിഡിയോയിൽ പറയുന്നതു കേൾക്കാം. ഏതാനും സെക്കന്റുകള്‍ മാത്രം ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം നിരവധി പേരാണു കണ്ടുകഴിഞ്ഞത്. രസകരമായ പ്രതികരണങ്ങളും ലഭിക്കുന്നു. 

വിഡിയോ എപ്പോൾ എടുത്തതാണെന്നു വ്യക്തമല്ല. ചിത്രയുടെ ആരാധകരുടെ സമൂഹമാധ്യമ കൂട്ടായ്മകളിലൂടെയാണ് ഇത് പ്രചരിക്കുന്നത്. വാനമ്പാടിയുടെ വിഡിയോയുടെ പൂർണരൂപം തിരയുകയാണ് ആരാധകരിപ്പോൾ. നിരവധി പേർ ഈ മനോഹര ദൃശ്യങ്ങൾ ഷെയർ ചെയ്തിട്ടുമുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...