‘പുഴു പുരോഗമന ചിന്താഗതിയുള്ള സിനിമ’; ഷൂട്ടിങ് പൂർണം; കുറിപ്പിട്ട് മമ്മൂട്ടി

mammootty-puzhu-shoot
SHARE

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'പുഴു'വിന്റെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടി തന്നെയാണ് അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ഇക്കാര്യം അറിയിച്ചത്. വാഗമൺ,കുട്ടിക്കാനം എന്നിവിടങ്ങളിലാണ് അവസാനഘട്ട ചിത്രീകരണം നടന്നത്. പുരോഗമന ചിന്തയിലുള്ള ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണിതെന്നും എത്രയും വേഗം നിങ്ങളിലേക്ക് എത്തിക്കാൻ കാത്തിരിക്കുകയാണെന്നും മമ്മൂട്ടി കുറിച്ചു.നവാഗതയായ റത്തീനയാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. 

സിന്‍ സില്‍ സെല്ലുലോയ്ഡിന്‍റെ ബാനറില്‍ എസ്. ജോര്‍ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നത്. 

ഉണ്ടയ്ക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേ‍‍ർന്നാണ് തിരക്കഥയൊരുക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...