യുട്യൂബിലൂടെ പ്രിയങ്കരൻ; തെലുങ്കിൽ ആദ്യ ചിത്രമൊരുക്കാൻ കാർത്തിക് ശങ്കർ

karthik-shankar
SHARE

സിനിമ സ്വപ്നംകണ്ട് നടന്ന ഒരു ചെറുപ്പക്കാരന്‍ മലയാളത്തില്‍ ചെയ്യാനിരുന്ന തന്റെ ആദ്യ സിനിമ തെലുങ്കില്‍ ഒരുക്കുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെയും വെബ്സീരീസുകളിലൂടെയും മലയാളികള്‍ക്ക് പരിചിതനായ കാര്‍ത്തിക് ശങ്കറാണ് തന്റെ കന്നി സംവിധാനസംരംഭം തെലുങ്കില്‍ ഒരുക്കുന്നത്.  തെലുങ്കിലെ പ്രശസ്തനായ കോടി രാമകൃഷ്ണയുടെ മകള്‍ കോടി ദിവ്യ നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജ ഹൈദരാബാദില്‍ നടന്നു.

യു ട്യബില്‍ അടക്കം നര്‍മം കലര്‍ന്ന ഒട്ടേറെ വീഡിയോകളിലൂടെ സുപരിചിതനാണ് കാര്‍ത്തിക് ശങ്കര്‍. ലോക്ഡൗണ്‍ സമയത്ത് അച്ഛനും അമ്മയ്ക്കും ഒപ്പം അടക്കം വീഡിയോകള്‍ ചെയ്തിരുന്നു കാര്‍ത്തിക്. മോം ആന്‍ഡ് സണ്‍ എന്ന കോമഡി വെബ് സീരീസും ഹിറ്റായിരുന്നു. സിനിമയിലേക്ക് ചുവടുമാറുമ്പോള്‍ വളരെ അപ്രതീക്ഷിതമായാണ് തെലുങ്ക്് സിനിമയിലേക്ക് കാര്‍ത്തിക്കിന് ക്ഷണം എത്തുന്നതും. തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം നായകനാകുന്ന സിനിമയില്‍ കന്നഡ നടി സഞ്ജന ആനന്ദാണ് നായിക.

നവംബര്‍ ആദ്യം തുടങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തെലങ്കാനയിലും വിശാഖപട്ടണത്തുമായി പൂര്‍ത്തിയാകും. മണിശര്‍മയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...