തലമുറമാറ്റം ഏത് മേഖലയിലും അനിവാര്യം: സലീം കുമാർ; നിലപാട്

HD_Salim-Kumar-n
SHARE

രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയ‌േയും മാറ്റുന്നത് കോണ്‍ഗ്രസിെല പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ലെങ്കിലും തലമുറമാറ്റം ഏത് മേഖലയിലും അനിവാര്യമാണെന്ന് നടന്‍ സലിം കുമാര്‍. സിനിമാജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സലിം കുമാറിന്റെ നിലപാട്. സിനിമയുടെ സുഖസൗകര്യങ്ങളില്‍ ഭ്രമിച്ചിട്ടില്ലെന്നും ഒരിക്കലും താന്‍ സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകില്ലെന്നും സലിം കുമാര്‍ പറഞ്ഞു.

ഇഷ്ടമാണ് നൂറുവട്ടം എന്ന തന്റെ ആദ്യ സിനിമ സലിം കുമാര്‍ ഇതുവരെ കണ്ടിട്ടില്ല. സിനിമയുടെ ‍‌‍ഡബ്ബിങ്ങിന് തന്റെ മുഖം സ്ക്രീനില്‍ കണ്ട് വെറുത്തുപോയെന്ന് ഇന്നും പറയും സലിം കുമാര്‍.ഇരുപത്തിയഞ്ച് വര്‍ഷം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടും മറ്റൊരു നടന്റെ ശമ്പളം താന്‍ അന്വേഷിച്ചിട്ടില്ല. സാമ്പത്തിക നഷ്ടം നോക്കാതെയാണ് സിനിമ നിര്‍മിച്ചതും സംവിധാനം ചെയ്തതും. സിനിമയുടെ സുഖസൗകര്യങ്ങളില‌്‍ ഭ്രമിച്ചിട്ടില്ല. ദേശീയ പുരസ്കാരമടക്കം ലഭിക്കുന്നതുവരെ മാത്രമെ ആവേശവും ഉണ്ടായിട്ടുള്ളു. 

എന്നും തുറന്നുപറഞ്ഞിട്ടുള്ള രാഷ്ട്രീയ നിലപാടിനൊപ്പം തന്നെയാണ് താന്‍. എന്നാല്‍  സലിം കുമാര്‍ എന്ന നടന്‍ എം.എല്‍.എയാകില്ല. രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയ‌േയും മാറ്റുന്നത് കോണ്‍ഗ്രസിെല പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള ലെജന്‍ഡുകള്‍  നിലനില്‍ക്കും. എന്നാല്‍ തലമുറമാറ്റം എല്ലാ മേഖലയിലും അനിവാര്യമാണെന്നും സലിം കുമാര്‍ പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...