ഒടിയനു ശേഷം ‘മിഷൻ കൊങ്കൺ’; മോഹൻലാലും ശ്രീകുമാർ മേനോനും വീണ്ടും

odiyan-team-again
SHARE

ഒടിയൻ എന്ന ചിത്രത്തിനു ശേഷം വീണ്ടും മലയാളത്തിന്റെ പ്രിയ താരം മോഹൻലാലും സംവിധായകൻ വി.എ ശ്രീകുമാർ മേനോനും ഒന്നിക്കുന്നു. ‘മിഷൻ കൊങ്കൺ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ രൺദീപ് ഹൂഡയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിന്ദിയിലും മലയാളത്തിലുമായിട്ടാകും ചിത്രം ഒരുക്കുക. 

ജിതേന്ദ്ര താക്കറെ, ശാലിനി താക്കറെ, കമാൽ ജെയിൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടി.ഡി രാമകൃഷ്ണനാണ് രചന നിർവഹിക്കുന്നത്. മോഹൻലാൽ മുഴുനീള വേഷത്തിലാകില്ല ചിത്രത്തിലെത്തുകയെന്നും അഭ്യൂഹങ്ങളുണ്ട്. സിനിമയുടെ മറ്റു വിവരങ്ങൾ വെളിപ്പെടുത്താൻ അണിയറക്കാർ തയാറായിട്ടില്ല. ‌2018–ലാണ് മോഹൻലാലും ശ്രീകുമാറും ഒന്നിച്ച ഒടിയൻ പുറത്തിറങ്ങുന്നത്.  ആരാധകർക്കിടയിൽ വലിയ ചർച്ചയായ ആ ചിത്രത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...