‘ആരുടെ പ്രീതി നേടാനാണ് ഈ നാടകം’; യുവതിയുടെ കമന്റ്; മറുപടിയുമായി ബാല

bala-family
SHARE

സ്വകാര്യജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെല്ലാം നടൻ ബാല സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. വ്യക്തിപരമായ പ്രതിസന്ധികളും അടുത്തിടെ നടന്ന വിവാഹമുഹൂർത്തങ്ങളും ഇവയിൽ ഉൾപ്പെടുന്നു. പലരും മികച്ച രീതിയിൽ തന്നെയാണ് വിഡിയോകളെ സ്വീകരിക്കാറ്. എന്നാൽ ചില കമന്റുകൾ ബാലയുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നവയായിരുന്നു. ഭാര്യ എലിസബത്തിന്റെ വിഡിയോ പങ്കുവച്ചപ്പോൾ കിട്ടിയത് അത്തരമൊരു കമന്റായിരുന്നു. 

‘നിങ്ങൾ സ്വയം ജീവിക്കൂ, ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്.’ എന്നായിരുന്നു ഒരു യുവതിയുടെ കമന്റ്.  പൊതുവേ ഇത്തരം വിമർശനങ്ങളോട് മറുപടി പറയാത്ത ആളാണ് ബാല. എന്നാൽ ഒരു യുവതിയുടെ അക്കൗണ്ടിൽ നിന്നും വന്ന ഈ ചോദ്യത്തിന് ബാല തന്നെ മറുപടിയുമായി എത്തി..

‘നിങ്ങൾ നിങ്ങളുടെ ജീവിതം നോക്കൂ, ഞാൻ എന്റേത് നോക്കിക്കൊള്ളാം’.–മറുപടിയായി ബാല കുറിച്ചു. ഡ്രംസ് വായിക്കുന്നതിലുള്ള എലിസബത്തിന്റെ പ്രാവീണ്യം പരിചയപ്പെടുത്തുന്ന വിഡിയോ ബാല കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇതാണ് വിമർശനങ്ങൾക്കിടയാക്കിയത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...