തലൈവി ഇന്ന് വരും; ഒടിടി പ്ലാറ്റ്ഫോമുകളിൽ പിന്നീട്

thalaivi-n
SHARE

തമിഴ്നാട് മുൻമുഖ്യമന്ത്രി ജെ.ജയലളിതയുടെ ജീവിതം പറയുന്ന സിനിമ ‘തലൈവി’ ഇന്നു തിയറ്ററിൽ. രാജ്യത്താകെയുള്ള തിയറ്ററുകളിൽ ഒരു മാസം പ്രദർശനം നടത്തുന്ന ‘തലൈവി’ തുടർന്ന് ആമസോൺ, നെറ്റ്ഫ്ലിക്സ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിൽ വീണ്ടും റിലീസ് ചെയ്യും. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയേറ്ററുകളിലേക്ക് ആളെയെത്തിക്കുകയെന്ന ദൗത്യവും ചിത്രത്തിനുണ്ട്.

കോവിഡ് രണ്ടാം തരംഗം കഴിഞ്ഞു തിയറ്ററുകൾ തുറന്ന ശേഷം തമിഴകത്തു പ്രദർശനത്തിനെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് തലൈവി. മക്കൾതിലകം എംജിആറിന്റെ നായികയായി തിരശീലയിലെത്തി  തമിഴകത്തിന്റെ  അമ്മയയായി ഉയര്‍ന്ന  മുന്‍മുഖ്യമന്ത്രി ജയലളിതയുടെ  57 വർഷത്തെ ജീവിതകഥയാണു സിനിമ പറയുന്നത്.

ബോളിവുഡ് നടി കങ്കണ റനൗട്ട് ജയലളിതയായെത്തുന്ന ചിത്രം ജയയുടെ കുട്ടിക്കാലം മുതലുള്ള കഥയാണു പറയുന്നത്. അരവിന്ദ് സ്വാമിയാണ് എംജിആറായി രൂപം മാറുന്നത്.ജയലളിതയുടെ തോഴി വി.കെ.ശശികലയുടെ വേഷത്തിൽ നടി ഷംന കാസിമും എംജിആറിന്റെ ഭാര്യ ജാനകിയായി  മധുബാലയുമെത്തുന്നു. 

കരുണാനിധിയുടെ വേഷത്തിൽ മുതിര്‍ന്ന നടൻ നാസറാണു രൂപം മാറുന്നത്.  90 കോടി രൂപയാണു നിർമാണ ചെലവ്. സിനിമയുടെ പ്രചാരണാർഥം ചെന്നൈയിലെത്തിയ നടി കങ്കണ റനൗട്ട് ജയലളിതയുടെ സ്മാരകത്തിൽ പുഷ്പചക്രം അര്‍പ്പിച്ചു പ്രാർഥിച്ചിരുന്നു.ചെറിയ പരാമര്‍ശങ്ങള്‍ പോലും വന്‍വിവാദത്തിനിടയാക്കുമെന്നതിനാല്‍  ആകാംക്ഷയോടെയാണg തമിഴ്നാട് സിനിമയെ കാത്തിരിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...