‘ബാല്യകാലസുഹൃത്ത്, 10 വർഷത്തെ പ്രണ‌യം, വിവാഹാഭ്യർഥന’; മനസ്സു തുറന്ന് ശ്രേയ

shreya-singer
SHARE

ആലാപന സൗന്ദര്യം കൊണ്ട് ആസ്വാദകരുടെ മനസ്സു കീഴടക്കിയ ഗായികയാണ് ശ്രേയാ ഘോഷാൽ. കുട്ടിക്കാലംമുതലേയുള്ള സുഹൃത്ത് ശിലാദിത്യ മുഖോപാധ്യായയാണ് ശ്രേയയുടെ ഭർത്താവ്. 2015 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്ന് ശ്രേയ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇരുവരും ബാല്യകാല സുഹൃത്തുക്കൾ കൂടിയാണ്. ബംഗാളി ചടങ്ങുകള്‍ പ്രകാരം നടന്ന വിവാഹത്തിന്റെ ചില ചിത്രങ്ങളും ഗായിക പോസ്റ്റ് ചെയ്തിരു‌ന്നു. 

പ്രണയത്തെക്കുറിച്ചും വിവാഹാഭ്യർഥനയെക്കുറിച്ചും ശ്രേയ ഘോഷാൽ വെളിപ്പെടുത്തുന്നു. വർഷങ്ങൾക്കു മുൻപ് ഒരുമിച്ച് ഗോവയിൽ അവധിയാഘോഷിക്കുന്നതിനിടയിലാണ് ശൈലാദിത്യ തന്നോടു വിവാഹാഭ്യർഥന നടത്തിയതെന്ന് ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രേയ പറഞ്ഞത്. 

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ശ്രേയ ഘോഷാൽ, ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ശൈലാദിത്യ ഇലക്ട്രോണിക്‌സ് എൻജിനീയർ ആണ്. 

ഈ വർഷം മെയ് മാസത്തിലാണ് ശ്രേയയും ശൈലാദിത്യയും ആദ്യകൺമണിയെ വരവേറ്റത്. വിവാഹം കഴിഞ്ഞ് 6 വർഷങ്ങൾക്കു ശേഷം അമ്മയായതിന്റെ സന്തോഷവും ശ്രേയ പങ്കുവച്ചിരുന്നു. മുൻപ് ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ആനന്ദം താൻ ഇപ്പോൾ അനുഭവിക്കുകയാണെന്നാണ് ആൺകുഞ്ഞിനു ജന്മം നൽകിയ ശേഷം ശ്രേയ ഘോഷാൽ പറഞ്ഞത്. ദേവ്യാൻ എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...