'നാളെയാണ് ആ ദിവസം'; എലിസബത്തിനെ ചേർത്ത് നിർത്തി ബാല; റിസപ്ഷന് ക്ഷണം; വിഡിയോ

bala-actor
SHARE

അടുത്തിടെ വിവാഹിതരായ നടൻ ബാലയുടെയും എലിസബത്തിന്റെയും വിവാഹറിസപ്ഷൻ സെപ്റ്റംബർ അഞ്ചിന് നടക്കും. ബാല തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്.

‘അതെ, നാളെയാണ് ആ ദിവസം. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് എന്നോടൊപ്പംനിന്ന എല്ലാവരോടും നന്ദി പറയുന്നു.’–എലിസബത്തിനൊപ്പമുള്ള വിഡിയോ പങ്കുവച്ച് ബാല കുറിച്ചു.

സെപ്റ്റംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുന്നുവെന്ന ബാലയുടെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായിരുന്നു. പിന്നീട് വിവാഹവാർത്ത താരം തന്നെ സ്ഥിരീകരിച്ചിരുന്നു. പ്രിയ കൂട്ടുകാരിയെയാണ് ബാല തന്റെ ജീവിതസഖിയാക്കിയിരിക്കുന്നത്. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഡോക്ടർ എലിസബത്ത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...