ചെങ്കൽച്ചൂളയിലെ കുട്ടികളെ സിനിമയിലെടുത്തേ..; തിരയിൽ‘വിരുന്ന്’കാരാകും

chenkalwb
SHARE

നടൻ സൂര്യയ്ക്കു ജന്മദിനാശംസകൾ നേർന്നുകൊണ്ട് ‘അയൻ’ സിനിമയിലെ നൃത്തരംഗവും സംഘട്ടനവും പുനരാവിഷ്കരിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായ തിരുവനന്തപുരം ചെങ്കൽച്ചൂളയിലെ കുട്ടികളെ സിനിമയിലെടുത്തു. കുട്ടിക്കാനത്ത് ചിത്രീകരണം നടക്കുന്ന കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ എന്ന സിനിമയിലാണ് പ്രമുഖ താരങ്ങളായ അർജുൻ, നിക്കി ഗൽറാണി എന്നിവർക്കൊപ്പം അഭിനയിക്കാൻ 11 അംഗ സംഘത്തിന് അവസരം ലഭിച്ചത്. 

നായികയായ നിക്കി ഗൽറാണിയെ തട്ടിക്കൊണ്ടുപോകുന്ന അജയ് വാസുദേവന്റെ നേതൃത്വത്തിലുളള സംഘത്തിലെ അംഗങ്ങളായിട്ടാണ് വെള്ളിത്തിരയിൽ ഇവരുടെ കന്നി പ്രകടനം.  മൊബൈൽ ക്യാമറ ഉപയോഗിച്ചു കുട്ടികൾ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ‘അയൻ’ സിനിമയിലെ രംഗങ്ങൾ നടൻ സൂര്യ ഉൾപ്പെടെ ഷെയർ ചെയ്തതോടെ വൈറലായിരുന്നു. ഇതോടെ ഇതിൽ തകർത്തഭിനയിച്ച കുട്ടികൾ ശ്രദ്ധിക്കപ്പെട്ടു.

സിനിമയിൽ അഭിനയിക്കുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന ഇവരുടെ വെളിപ്പെടുത്തൽ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കണ്ണൻ താമരക്കുളം തന്റെ സിനിമയിൽ കുട്ടികൾക്ക് അവസരം വാഗ്ദാനം ചെയ്യുകയായിരുന്നു. നൃത്തരംഗത്ത് കുട്ടികളുടെ അസാമാന്യ പാടവം കണ്ടതോടെ നിക്കി ഗൽറാണി സൈറ്റിൽ ഇവർക്കൊപ്പം ചുവടുവച്ചു. കുട്ടികളുടെ വിഡിയോയിലെ രംഗങ്ങൾ എഡിറ്റിങ് ചെയ്ത അബിൻ വിരുന്നിലെ എഡിറ്ററുടെ സഹായിയായി പ്രവർത്തിക്കുന്നുമുണ്ട്

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...