'സർ ജി...ഞാൻ നിങ്ങളുടെ വലിയ ആരാധിക'; ഫഹദിനോട് നസ്രിയ; ചിത്രം

nazriya-fahadh
SHARE

മാലിക് സിനിമയിലെ ഫഹദ് ഫാസിലിന്റെ പ്രകടനത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകർ വരെ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ, പ്രിയപ്പെട്ടവനെ അനുമോദിച്ചുകൊണ്ട് നസ്രിയ പങ്കുവച്ച കുറിപ്പ് ആണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. 

‘സർ ജി.. ഞാൻ നിങ്ങളുടെ വലിയൊരു ഫാനാണ്. ഓരോ ദിവസവും എന്നെ അദ്ഭുതപ്പെടുത്തുന്നു. ഞാൻ പക്ഷപാതത്തോടെ സംസാരിക്കുകയല്ല. ഇതൊരു ഫാൻ ഗേൾ മൊമന്റ് സെൽഫിയാണ്.’–ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ കുറിച്ചു. ഫഫ ബോയ്, മൈ ബോയ് എന്നീ ഹാഷ് ടാഗുകളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.

2014–ലാണ് ഫഹദും നസ്രിയയും വിവാഹിതരാകുന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്ന നസ്രിയ 2018ൽ റിലീസ് ചെയ്ത കൂടെ എന്ന സിനിമയിലൂടെ അഭിനയരംഗത്തു തിരിച്ചെത്തി. കഴിഞ്ഞ വർഷം ഫഹദിനൊപ്പം ട്രാൻസ് എന്ന സിനിമയിലും നസ്രിയ പ്രത്യക്ഷപ്പെട്ടു.

നാനി ചിത്രത്തിലൂടെ ഈ വർഷം തെലുങ്ക് ഇൻഡസ്ട്രിയിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നസ്രിയ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...