വീണ്ടും മോഹൻലാൽ–പൃഥ്വി സിനിമ; ‘ബ്രോ ഡാഡി’ ഉടൻ; വൻതാരനിര

മോഹൻലാൽ–പൃഥ്വിരാജ് ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ പ്രഖ്യാപനം. ചരിത്രവിജയം നേടിയ ലൂസിഫറിന് ശേഷം പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്നു. ‘ബ്രോ ഡാഡി’ എന്നാണ് സിനിമയുടെ പേര്. പൃഥ്വി തന്നെയാണ് ഉടൻ ചിത്രീകരണം ആരംഭിക്കും എന്ന് വ്യക്തമാക്കി ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇതൊരു കുടുംബചിത്രമാണെന്നും ചിരിക്കാമെന്നും സംവിധായകന്റെ ഉറപ്പ്. 

പൃഥ്വിരാജും സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളീ ഗോപി, കനിഹ, സൗബിൻ എന്നിവരും സിനിമയിലുണ്ട്. ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്.  ശ്രീജിത്തും ബിബിനും ചേർന്നാണ് രചന നിർവഹിക്കുന്നത്.