പ്രൊഫസര്‍ ആയി പൃഥ്വി; ഫഹദും മഞ്ജുവും ഒപ്പം; മണി ഹെയ്സ്റ്റ് വൈറൽ വിഡിയോ

money-heist-malayalam
SHARE

ലോകമെമ്പാടും നിരവധി ആരാധകരെ നേടിയ നെറ്റ്ഫ്ളിക്സ് സീരീസ് ആണ് മണി ഹെയ്സ്റ്റ്. മലയാളികൾക്കിടയിലും സീരീസ് തരംഗമായി മാറിയിരുന്നു. പ്രൊഫസർ അടക്കമുള്ള മണി ഹെയ്സ്റ്റ് താരങ്ങൾ കേരളത്തിലും പ്രിയങ്കരരാണ്. സീരീസിന്റെ അഞ്ചാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സെപ്റ്റംബറിലാണ് അഞ്ചാം ഭാഗമെത്തുക. ഇതിനിടെ, മണി ഹെയ്സ്റ്റിൽ മലയാളി താരങ്ങൾ അഭിനയിച്ചാൽ ആരൊക്കെയാകും കഥാപാത്രങ്ങൾ എന്നു ഭാവനയിൽ കണ്ടുള്ള വിഡിയോയും വൈറലാകുകയാണ്. 

പ്രഫസറായി പൃഥ്വിരാജിനെയും പ​ലെർമോ ആയി ഫഹദ്​ ഫാസിലിനെയും റാക്വേൽ ആയി മഞ്ജു വാര്യരെയും ഡെൻവർ ആയി ആസിഫ്​ അലിയെയുമാണ്​ വിഡിയോയിൽ കാണിക്കുന്നത്​. ടോക്യോ ആയി രജീഷ വിജയൻ, റിയോ ആയി ഷെയ്​ൻ നിഗം, ജൂലിയ ആയി സംയുക്​ത, സ്​റ്റോക്​ഹോം ആയി മംമ്​ത മോഹൻദാസ്​, ഹെൽസിങ്കി ആയി ബാബുരാജ്​, ​ബൊഗോട്ടി ആയി ജോജു, മാർസെല്ല ആയി ചെമ്പൻ വിനോദിനെയുമാണ്​ അവതരിപ്പിച്ചിരിക്കുന്നത്​. 

വിഡിയോ കാണാം:

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...