നിങ്ങൾ ബിജെപിയാണോ? ചോദ്യമെറിഞ്ഞ് ആരാധകൻ; മറുപടിയുമായി അഹാന

ahana-03
SHARE

സമൂഹമാധ്യമങ്ങളിലെ സൈബര്‍ ആക്രമണങ്ങളും കയ്യടികളും അഹാനയ്ക്ക് പുത്തരിയല്ല. അച്ഛന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടും പങ്കുവയ്ക്കുന്ന പോസ്റ്റുകളിടെ ഉള്ളടക്കം കൊണ്ടുമെല്ലാം അഹാനയ്ക്ക് നേരെ പലപ്പോഴും സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കൃഷ്ണകുമാർ ബിജെപി സ്ഥാനാർഥിയായി തിരഞ്ഞെടുപ്പിൽ മൽസരിക്കാനിറങ്ങിയതിന് പിന്നാലെ അഹാനയുടെ രാഷ്ട്രീയം ആരാധകർ കാര്യമായി അന്വേഷിച്ചിരുന്നു. അത്തരത്തിൽ വന്ന ഒരു ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം.

നിങ്ങൾ ബിജെപിയാണോ എന്നായിരുന്നു വളച്ചു കെട്ടലുകളില്ലാതെ താരത്തിന്റെ ആരാധകന് അറിയേണ്ട്. ഉടൻ തന്നെ ' ഞാൻ മനുഷ്യനാണ്. കുറച്ച് കൂടി നല്ല മനുഷ്യനായി ജീവിക്കാൻ ശ്രമിക്കുന്നു. നിങ്ങളോ? എന്ന് അഹാന മറുപടി നൽകി. കമന്റ് ഇട്ട ആൾ അത് ഡിലീറ്റ് ചെയ്തുവെങ്കിലും സ്ക്രീൻ ഷോട്ട് സഹിതം താരം ഇത് പങ്കുവയ്ക്കുകയായിരുന്നു.

ശ്രദ്ധ പിടിച്ചു പറ്റാനുള്ള വിലകുറഞ്ഞ തന്ത്രമാണ് ഇത്തരം ചോദ്യങ്ങളഅ‍. അതു കൊണ്ട് തന്നെയാകും അയാൾ കമന്റ് ഡിലീറ്റ് ചെയ്തത്. ഈ സംശയമുള്ള എല്ലാവരോടും എനിക്ക് പറയാനുള്ള മറുപടി ഇതാണെന്നും അഹാന പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...