‘ഓം ശാന്തി ഓശാന’യിലെ വൈൻ ആന്റി ആകാമോ?; വീണയെ കാണാൻ പോയ ജൂഡ്

jude-veena-post
SHARE

കെ.കെ ശൈലജ ടീച്ചറുടെ പിൻഗാമി ആര് എന്ന ചോദ്യത്തിന് വീണ ജോര്‍ജ് എന്ന പേരാണ് രണ്ടാം പിണറായി സർക്കാർ പ്രഖ്യാപിച്ചത്. എംഎൽഎ എന്ന രീതിയിലും മാധ്യമപ്രവർത്തക എന്ന രീതിയിലും മികച്ച പ്രവർത്തനം നടത്തിയ വീണയുടെ കയ്യിൽ ആരോഗ്യവകുപ്പ് ഭദ്രമാകുമെന്നാണ് വിലയിരുത്തൽ. ഒട്ടേറെ പേരാണ് പുതിയ ആരോഗ്യമന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇക്കൂട്ടത്തിൽ രസകരമായ അനുഭവം പങ്കിടുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഓം ശാന്തി ഓശാന എന്ന സിനിമയിലെ ഒരു കഥാപാത്രമായി മനസിൽ കണ്ടിരുന്നത് വീണയെ ആയിരുന്നെന്നും കഥ പറയാൻ അന്ന് അവർ ജോലി ചെയ്തിരുന്ന ഓഫിസിൽ പോയ അനുഭവവും ജൂഡ് പങ്കിടുന്നു.

കുറിപ്പ് വായിക്കാം: 

ഓം ശാന്തി ഓശാനയിലെ വൈൻ ആന്റി ആകാൻ ഞാൻ മനസ്സിൽ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം ഇന്ത്യ വിഷനിൽ ജോലി ചെയ്യുന്നു.  അന്ന് നമ്പർ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. നേരെ ഇന്ത്യാ വിഷനിൽ ചെന്ന് കഥ പറഞ്ഞു. അന്ന് ബോക്സ് ഓഫിസ് എന്ന പ്രോഗ്രാം ചെയ്യുന്ന മനീഷേട്ടനും ഉണ്ടായിരുന്നു കഥ കേൾക്കാൻ , എന്റെ കഥ പറച്ചിൽ ഏറ്റില്ല . സ്നേഹപൂർവ്വം അവരതു നിരസിച്ചു . അന്ന് ഞാൻ പറഞ്ഞു ഭാവിയിൽ എനിക്ക് തോന്നരുതല്ലൊ അന്ന് പറഞ്ഞിരുന്നെങ്കിൽ, മാം ആ വേഷം ചെയ്തേനെ എന്ന് . ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി . പൂജയുടെ ജനിക്കാതെ പോയ വൈൻ ആന്റി . അഭിനന്ദനങ്ങൾ മാം . മികച്ച പ്രവർത്തനം കാഴ്ച വക്കാനാകട്ടെ..

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...