ആ നിമിഷങ്ങൾ മിസ് ചെയ്യും..നന്ദി; വിട പറഞ്ഞ് 'പ്രൊഫസർ'; ഇനി സ്ക്രീനിൽ

alverto-07
SHARE

ഒറ്റ വേഷത്തിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച കഥാപാത്രമാണ് മണിഹെയ്സ്റ്റിലെ പ്രൊഫസർ. സീരിസിലെ അവസാനരംഗത്തിന്റെയും ചിത്രീകരണം പൂർത്തിയാക്കി കാറിൽ മടങ്ങുന്ന വിഡിയോയാണ് നടൻ അൽവരോ മോർത്തെ പങ്കുവച്ചത്. കാറിന്റെ വിൻഡോ ഗ്ലാസിലൂടെ സെറ്റിലേക്ക് നോക്കിയ ശേഷം ചിരിച്ചു കൊണ്ടാണ് വിഡിയോ അവസാനിപ്പിക്കുന്നത്. ഒപ്പം ചേർത്ത കുറിപ്പിൽ സഹപ്രവർത്തകർക്കും ആരാധകർക്കും അദ്ദേഹം നന്ദി അറിയിച്ചു. 

'ലാ കാസ് ഡെ പപ്പേലിന്റെ സെറ്റിലെ അവസാന രംഗവും ചിത്രീകരിച്ച് മടങ്ങുകയാണ്. വാക്കുകൾ അപ്രസക്തമാണിപ്പോൾ. എല്ലാത്തിനും നന്ദി. ആരാധകർക്ക്, പ്രത്യേകിച്ചും ആദ്യത്തെ, പിന്നെ വാൻകൂവർ മീഡിയ പ്രൊഡക്ഷൻസിന്റെ ടീമിനും നെറ്റ്ഫ്ലിക്സിനും എനിക്കേറെ പ്രിയപ്പെട്ട ' പ്രൊഫസർക്കും. നിങ്ങളോടൊപ്പമുള്ള നല്ല സമയങ്ങളെ എനിക്ക് മിസ് ചെയ്യും. നന്ദി.'

2017-ലാണ് മണി ഹെയ്സ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ടെലിവിഷൻ നെറ്റ്​വർക്കിലാണ് സീരീസ് ആദ്യം റിലീസ് ചെയ്തത്. 15 എപ്പിസോഡുകള്‍ ഉള്ള ലിമിറ്റഡ് സിരീസ് ആയി സംപ്രേഷണം ആരംഭിച്ച സിരീസിന്‍റെ ആഗോള അവകാശം പിന്നീട് നെറ്റ്ഫ്ളിക്സ് വാങ്ങുകയായിരുന്നു. ജനപ്രീതി മനസിലാക്കി കൂടുതല്‍ മുതല്‍മുടക്ക് നടത്തിയാണ് തുടര്‍ സീസണുകളുടെ ചിത്രീകരണം നെറ്റ്ഫ്ളിക്സ് നടത്തിയത്.

സീരിസ് ഏറ്റെടുത്ത് ഇംഗ്ലിഷില്‍ ഡബ്ബ് ചെയ്തതോടെ ലോകം മുഴുവനുള്ള പ്രേക്ഷകരും ഇത് ഏറ്റെടുത്തു.  വൈകാതെ മണി ഹെയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി. അവസാന സീസൺ ഈ വർഷം പ്രേക്ഷകരിലെത്തും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...