കങ്കണയിൽ നിന്നും രക്ഷ നേടാൻ വേണം മറ്റൊരു വാക്സീൻ: പരിഹസിച്ച് നടൻ ജുനൈദ്

kankanawb
SHARE

നടി കങ്കണ റണൗട്ടിനെ പരിഹസിച്ച് ബോളിവുഡ് താരം ജുനൈദ് ഷെയ്ഖ്. കങ്കണയിൽ നിന്നും അവരുടെ പ്രസംഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ മറ്റൊരു വാക്സിൻ കൂടി കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്ന് ജുനൈദ് കുറിച്ചു. ബംഗാളിൽ കലാപാഹ്വാനം നടത്തിയ ട്വീറ്റിനെത്തുടർന്ന് നടിയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്ത വാർത്തയിൽ പ്രതികരിക്കുകയായിരുന്നു ജുനൈദ്.

ലൈല ഓ ലൈല, സലാം കാശ്മീർ എന്നീ മലയാള ചിത്രങ്ങളിലൂടെ പരിചിതനാണ് ജുനൈദ്. കങ്കണയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കെതിരെ ഇതിനു മുമ്പും ജുനൈദ് രംഗത്തുവന്നിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...