അച്ഛനെ തൊട്ടും എന്തൊക്കെയോ സംസാരിച്ചും മേഘ്നയുടെ മകന്‍; വിഡിയോ

meghna-son
SHARE

മകന്‍ സിമ്പുവിന്റെ കൂടെയുള്ള നിമിഷങ്ങളാണ് നടി മേഘ്നയുടെ ജീവിതം. അവനിലൂടെ മേഘ്ന തന്റെ ഭര്‍ത്താവിനെ കാണുന്നു. സിമ്പുവിന്റെ കുഞ്ഞു വിശേഷങ്ങള്‍ നടി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അച്ഛൻ ചിരഞ്ജീവി സർജയുടെ ചിത്രത്തിനരികെ നിൽക്കുന്ന മകന്റെ ഒരു വിഡിയോയാണ് നടി മേഘ്ന പങ്കുവച്ചിരിക്കുന്നത്. 

ചിത്രത്തിൽ തൊട്ടുനോക്കുകയും അച്ഛനെ നോക്കി  അവന്റെ ഭാഷയിൽ എന്തൊക്കെയോ സംസാരിക്കുകയുമാണ് ജൂനിയർ ചീരു. ‘ഞങ്ങളുുടെ അത്​ഭുതം, എന്നും എപ്പോഴും’ എന്നാണ് മേഘ്ന ഈ ഹൃദ്യയം കവരും വിഡിയോയ്ക്ക് താഴെ കുറിച്ചത്. കുഞ്ഞു ചീരുവിനോടുള്ള ഇഷ്ടം കൊണ്ടു നിറയുകയാണ് വിഡിേയായ്ക്ക് താഴെയുള്ള കമന്റ് ബോക്സില്‍. 

ജൂനിയർ ചീരു എന്ന സിമ്പയ്ക്ക് രണ്ട് മാസമുള്ളപ്പോൾ കോവിഡ് പോസിറ്റീവ് ആയപ്പോൾ താൻ ഏറെ പരിഭ്രാന്തിയിലായതുമൊക്കെ താരം സോഷ്യൽ മീഡിയിലൂടെ പറഞ്ഞിരുന്നു. മേഘ്ന മൂന്ന് മാസം ഗർഭിണിയായിരിക്കേയാണ് ഭർത്താവ് ചീരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. ജീവിതത്തിലേറ്റ ആ തീരാ വേദനയിലും മേഘ്ന പിടിച്ചു നിന്നത് മകൻ മൂലമാണ്. ജൂനിയർ സിമ്പ എന്നു പറഞ്ഞാണ് മേഘ്ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറ്. ജൂനിയർ ചീരുവിന് അഞ്ച് മാസം പൂർത്തിയായപ്പോഴും മകന് ആശംസകളുമായി ഒരു ചിത്രം താരം പോസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ 22 നാണ് ജൂനിയർ ചീരുവിന്റെ പിറന്നാള്‍. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...