അഭിനന്ദിച്ച് പൃഥ്വിരാജ്; 'എല്ലാം ശരിയാകുമെന്ന്' ആസിഫ്; പ്രതികരിച്ച് ടൊവീനോയും

PinarayiPrithviraj
SHARE

കേരളത്തിലെ മിന്നുന്ന തിരഞ്ഞെടുപ്പ് വിജയത്തിൽ ഇടതുമുന്നണിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിച്ച് സിനിമാലോകം. പൃഥ്വിരാജ്, ടൊവീനോ, ആസിഫ് അലി തുടങ്ങിയവർ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. 

''ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും അദ്ദേഹം നയിക്കുന്ന ഇടതുമുന്നണിക്കും തിരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികൾക്കും അഭിനന്ദനങ്ങൾ. ഈ ദിവസം രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങളെല്ലാം ഈ ദിവസം മറക്കാം. എല്ലാ ജനങ്ങൾക്കു വേണ്ടിയും പ്രവർത്തിക്കുന്ന, ദുർഘട ഘട്ടങ്ങളില്‍ നമ്മെ സമർഥമായി നയിക്കാൻ കഴിയുന്ന സർക്കാർ ഉണ്ടാകട്ടെ'', പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'എല്ലാം ശരിയാകും' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ മാത്രമാണ് ആസിഫ് അലി പങ്കുവെച്ചത്. കൂടെ രണ്ട് സ്മൈലിയും. 

''വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ.. ഭരണം നിലനിർത്തിയ സർക്കാരിനും ആശംസകൾ'' എന്ന് ടൊവീനോ കുറിച്ചു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...