‘പെർഫക്ട് ഓക്കെ’യുമായി ജോജു; നൈസലിന് നന്ദി പറഞ്ഞ് താരം: വിഡിയോ വൈറല്‍

joju-okay
SHARE

‘ഹായ് എന്താ പരിപാടി ? സുഖല്ലേ... പെർഫക്ട്..ഓക്കെ... ആൻഡിറ്റീസ് റ്റൂ ആൻഡ്ദ റ്റാൻ ആൻഡ്ദ കൂൻ ആൻഡ്ദ പാക്ക്..ഒക്കേ..’ സമൂഹമാധ്യമങ്ങൾ ഇപ്പോൾ ഏറ്റുപാടുന്നത് ഈ വരികളാണ്. പെർഫക്ട് ഓക്കെ മച്ചാൻ കോഴിക്കോട്ടുകാരന്‍ നൈസൽ ബാബുവാണ് താരം. ഇപ്പോഴിതാ നൈസലിന്റെ പെർഫക്ട് ഓക്കെയ്ക്ക് ചുണ്ടനക്കി രംഗത്തെത്തിയിരിക്കുകയാണ് ജോജു ജോർജ്. നൈസലിന്റെ വൈറലായ പാട്ടിനാണ് ജോജു ഡബ്സ്മാഷ് ചെയ്തിരിക്കുന്നത്. രസകരമായ ഈ വിഡിയോ ജോജു ഫെയ്സ്ബുക്കിൽ പങ്കുവച്ചു. നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 'പോളിച്ചു മച്ചാനെ', 'നിങ്ങളൊരു സംഭവമാണ്' തുടങ്ങിയ കമന്റുകൾക്കൊപ്പം നൈസലിനെ സിനിമയിൽ എടുക്കണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്.

ജോജു പങ്കുവച്ച വിഡിയോ കാണാം:

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...