100 ഓക്‌സിജന്‍ കോണ്‍സൻറ്റർ സംഭാവന ചെയ്ത് അക്ഷയ് കുമാറും ട്വിങ്കിളും; കൈത്താങ്ങ്

akshay-kumar-twinkle-khanna
SHARE

രാജ്യത്ത് പ്രാണവായുവിനായി അലയുന്ന ജനങ്ങൾക്കായി 100 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും. ദൈവിക് ഫൗണ്ടേഷൻ വഴിയായിരുന്നു സംഭാവന. 

രക്തത്തില്‍ ഓക്‌സിജന്‍ കുറവ് വരുന്ന രോഗികളുടെ തെറപ്പിക്ക് ആവശ്യമായ ഉപകരണമാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റർ. അന്തരീക്ഷ വായുവില്‍ നിന്ന് ഓക്‌സിജനെ മാത്രം വേര്‍തിരിച്ചെടുക്കുകയാണ് ഈ സംവിധാനം വഴി ചെയ്യുന്നത്. 

കോവിഡ് ഒന്നാം തംരം​ഗത്തിന്റെ സമയത്തും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ അക്ഷയ് കുമാർ സംഭാവന ചെയ്തിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...