അയാളുമായി വർഷങ്ങൾ നീണ്ട ബന്ധം; പിരിയാനുള്ള കാരണം പറഞ്ഞ് സഞ്ജയ് ദത്തിന്റെ മകൾ

trishala-affair
SHARE

വർഷങ്ങളോളം നീണ്ട പ്രണയബന്ധം അവസാനിപ്പിച്ചതിനെ കുറിച്ചു പറയുകയാണ് സഞ്ജയ് ദത്തിന്റെ മകൾ തൃഷാല ദത്ത്. സൈക്കോ തെറാപ്പിസ്റ്റായ തൃഷാല സോഷ്യൽ മീഡിയയിലൂടെ വ്യത്യസ്ത വിഷയങ്ങളിലെ ബോധവത്കരണം നടത്താറുണ്ട്. ബന്ധങ്ങളിൽ സ്ത്രീകളും പുരുഷന്മാരും നടത്തുന്ന ചതികളെ കുറിച്ചും ഇരകളാകുന്നവർ ഇതെല്ലാം എങ്ങനെ തരണം ചെയ്യണമെന്നതിനെ കുറിച്ചും ചിലകാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. തുടർന്ന് ഈ വിഷയത്തിൽ ആളുകളുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി. 

എപ്പോഴെങ്കിലും വഞ്ചിക്കപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു തൃഷാലയോട് ഫോളവഴ്സിൽ ഒരാളുടെ ചോദ്യം. ‘ഉണ്ട്’ എന്നായിരുന്നു അവളുടെ മറുപടി. ദീർഘനാൾ നീണ്ടു നിൽക്കുന്ന പ്രണയ ബന്ധം ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ആകാംക്ഷയോടെയുള്ള ചോദ്യം. ഏഴു വര്‍ഷം നീണ്ട ഒരു ബന്ധം തനിക്കുണ്ടായിരുന്നതായി തൃഷാല പറഞ്ഞു. ‘ബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് കൂടുതലായി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഞങ്ങൾ ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അത്. 

അദ്ദേഹം അന്ന് ജീവിതത്തിനു തയ്യാറായിരുന്നു. പക്ഷേ, എനിക്ക് അതിനു സാധിക്കുമായിരുന്നില്ല. ഞങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്ന് വർഷങ്ങളെടുത്താണ് മനസ്സിലായത്. ’– തൃഷാല പറഞ്ഞു. 

ബന്ധം അവസാനിപ്പിച്ചതിൽ രണ്ടുപേർക്കും ഒരുപോലെ പങ്കുണ്ടെന്നും തൃഷാല വ്യക്തമാക്കി. ‘ഇന്ന് അയാൾ വിവാഹിതാണ്. കുട്ടികളും ഉണ്ട്. അയാളുടെ നന്മ മാത്രമാണ് ഇന്നും ഞാൻ ആഗ്രഹിക്കുന്നത്. ’– തൃഷാല കൂട്ടിച്ചേർത്തു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...