അനുഗ്രഹിന്റെ പ്രാണസഖി; ഹൃദയം തൊടുന്ന എട്ടാംക്ലാസുകാരൻ; ഏറ്റെടുത്ത് ആരാധകർ

anugrah-home-song
SHARE

‘എങ്കിലുമെൻ ഓമലാൾക്ക്, താമസിക്കാൻ എൻ കരളിൽ.. തങ്കകിനാക്കൾ െകാണ്ടൊരു താജ്മഹൽ ഞാനുയർത്താം...’ അനുഗ്രഹിന്റെ പ്രാണസഖി ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഗീതലോകത്തെ പ്രമുഖർ ഈ ഗാനം ഫെയ്സ്ബുക്ക് പേജുകളിൽ പങ്കിട്ട് ഈ ‘അദ്ഭുത’ ബാലനെ അഭിനന്ദിക്കുന്നു. നേരിട്ട് വിളിച്ച് പ്രശംസിക്കുന്നു. ‘ദൈവം തൊട്ട കുട്ടി’ എന്നാണ് പാട്ട് പഠിക്കാത്ത അനുഗ്രഹിനെ വിധികർത്താക്കൾ തന്നെ വിശേഷിപ്പിച്ചത്. മഴവിൽ മനോരമ സൂപ്പർ 4 വേദികയിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഈ എട്ടാം ക്ലാസിൽ പഠിക്കുന്ന ഈ കണ്ണൂരുകാരൻ നടത്തുന്നത്.

തെയ്യം, ചെണ്ട, യോഗ, കളരി, സംഗീതം എന്നിങ്ങനെ ആ നാടിന്റെ പ്രാണൻ െതാടുന്ന കലകളെല്ലാം തന്നെ അനുഗ്രഹിന്റെ കയ്യിൽ ഭദ്രമാണ്. 12–ാം വയസിൽ തെയ്യം കെട്ടിയാടാനുള്ള ഭാഗ്യവും ഈ മിടുക്കനെ തേടിയെത്തി. പാട്ടുപഠിച്ചിട്ടില്ലാത്ത അനുഗ്രഹിനെ പാട്ടുകളുടെ തിരഞ്ഞെടുപ്പിൽ സഹായിക്കുന്നത് അച്ഛനും അമ്മയുമാണ്. ജീവിതത്തിലെ പ്രതിസന്ധികളും തരണം ചെയ്ത് മകളെ മുന്നോട്ടുനടത്തുന്നതും ഈ മാതാപിതാക്കളാണ്. ഇപ്പോൾ വൈറലായ  പ്രാണസഖി തന്റെ തിരഞ്ഞെടുപ്പായിരുന്നെന്നും അത്രമാത്രം പ്രിയമുള്ള പാട്ടാണ് അതെന്നും അവൻ പറയുന്നു. പാട്ട് ഇഷ്ടപ്പെട്ട ഒട്ടേറെ പേർ തന്നെ വിളിച്ചുവെന്നും എല്ലാവരും വലിയ സ്നേഹമാണ് തരുന്നതെന്നും തുടർന്നും ഈ പിന്തുണ ഉണ്ടാകണമെന്നും അനുഗ്രഹ് അഭ്യർഥിക്കുന്നു. വിഡിയോ കാണാം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...