കോവിഡ് രോഗികളെ പരിചരിച്ചു; ആരാധികയെ ഞെട്ടിച്ച് ടെയ്​ലർ സ്വിഫ്റ്റിന്റെ സമ്മാനം

taylorswift-23
SHARE

സ്വന്തം ജീവൻ പോലും കാര്യമാക്കാതെ കോവിഡ് രോഗികളെ പരിചരിച്ച ജോർജിയൻ നഴ്സിനെ തേടിയെത്തി ടെയ്‌ലർ സ്വിഫ്റ്റിന്റെ സമ്മാനം. അതുല്യ സമ്മാനം കയ്യിലെത്തിയതിന്റെ അമ്പരപ്പ് മാറിയിട്ടില്ലെന്നാണ് ബ്രിട്ട തോംസൺ പറയുന്നത്.

‌ഡബ്ലിനിലെ ആശുപത്രിയിലാണ് ബ്രിട്ട ജോലി ചെയ്യുന്നത്. കോവിഡ് കാലത്ത് ബ്രിട്ട നൽകിയ അഭിമുഖത്തിലൂടെയാണ് സ്വിഫ്റ്റ് ധീരയായ തന്റെ ആരാധികയെ കുറിച്ച് അറിഞ്ഞത്. ജോലിത്തിരക്കിനിടയിൽ ആശ്വാസം കണ്ടെത്തുന്നത് ടെയ്​ലർ സ്വിഫ്റ്റിന്റെ പാട്ടുകള്‍ കേട്ടാണെന്ന് ബ്രിട്ട പറഞ്ഞിരുന്നു. അഭിമുഖം പുറത്ത് വന്ന് ഒരാഴ്ച കഴി‌ഞ്ഞപ്പോഴാണ് ബ്രിട്ടയെ തേടി സ്നേഹ സമ്മാനമെത്തിയത്.

ടീ ഷർട്ടുകൾ, മെഴുകുതിരികൾ ,ഷാംപെയ്ൻ ഗ്ലാസുകൾ തുടങ്ങിയ സമ്മാനങ്ങൾക്കൊപ്പം സ്വിഫ്റ്റിന്റെ കൈപ്പടയിലെഴുതിയ കത്തും. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുവെന്ന് ബ്രിട്ട പറയുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...