വിക്രത്തിൽ വില്ലനായി ഫഹദ്; ഉലകനായകന്‍റെ ജന്മദിനത്തിൽ ടീസര്‍ പുറത്ത്

vikram-fahadh.jpg.image.845
SHARE

കമല്‍ഹാസന്‍ ചിത്രം വിക്രത്തില്‍ വില്ലനായി ഫഹദ് ഫാസില്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ആക്ഷന്‍ ചിത്രത്തിലാണ് ഫഹദ് ഉലകനായകന്‍റെ  എതിരാളിയാകുന്നത്. 

കമല്‍ഹാസന്‍റെ 66ാം ജന്മദിനത്തിലാണ് 232ാം ചിത്രമായ വിക്രത്തിന്‍റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.  പ്രഭുദേവ, വിജയ്സേതുപതി, രാഘവേന്ദ്ര ലോറന്‍സ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലെ രാഷ്ട്രീയക്കാരനായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് ശ്രുതികളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഫഹദ് ഫാസില്‍ ഈ വേഷം ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വേലൈക്കാരന്‍, സൂപ്പര്‍ ഡീലകസ് എന്നീ തമിഴ്ചിത്രങ്ങളാണ് ഫഹദ് ഇതിനുമുന്‍പ് അഭിനയിച്ചിട്ടുള്ളത്. അല്ലു അര്‍ജുന്‍റെ പുഷ്പ എന്ന െതലുങ്ക് ചിത്രത്തിലും ഫഹ്ദ് വില്ലാനായി എത്തുന്നുണ്ട്. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കുക. ഒറ്റ ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തീകരിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. ഈ ചിത്രത്തിന് ശേഷം അഭിനയത്തില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കാനും കമല്‍ഹാസന്‍ തീരുമാനിച്ചിട്ടുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...