‘ആരാണ് ഫാദർ ബെനഡിക്ട്’; രണ്ടാം ടീസറുമായി മമ്മൂട്ടി; ഹൊറർ ത്രില്ലർ

mammootty-priest-new
SHARE

‘ശരിക്കും ഈ ഫാദർ ബെനഡിക്ട് ആരാണ്?’ ടീസറിലും ആകാംക്ഷയും ഭീതിയും നിറച്ച് മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ പുതിയ ടീസർ പുറത്തുവന്നു. ഒരു കുടുംബത്തിലെ അടുത്തടുത്ത് നടന്ന ദുരൂഹമായ മൂന്ന് ആത്മഹത്യകളെ കുറിച്ചുള്ള അന്വേഷണമാണ് സിനിമയുടെ ഇതിവൃത്തമെന്ന് ടീസറിൽ പറയുന്നു. പക്ഷേ ഒരു വൈദികന് അന്വേഷണത്തിൽ എന്ത് കാര്യം എന്നുള്ളതാണ് പ്രീസ്റ്റിനെ വേറിട്ട് നിർത്തുന്നത്. 

മമ്മൂട്ടി–മഞ്ജു വാരിയർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ദ് പ്രീസ്റ്റ് ഹൊറർ ത്രില്ലറാണ്. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കോവിഡ് മൂലം ഷൂട്ടിങ് നീണ്ടു. മമ്മൂട്ടിക്കും മഞ്ജു വാരിയര്‍ക്കുമൊപ്പം കൈതി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും പ്രീസ്റ്റിലുണ്ട്.  ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയുടെ ഗെറ്റപ്പുകൊണ്ട് തന്നെ ശ്രദ്ധേയമായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...