‘ഞാൻ വാരിയംകുന്നൻ’; തലൈവാസൽ വിജയ് നായകന്‍; തുടങ്ങി അലി അക്ബർ: വിഡിയോ

ali-vijay-start
SHARE

‘ഇതാണ് എന്റെ വാരിയംകുന്നൻ..’ സിനിമയിലെ പ്രധാനതാരത്തെ പരിചയപ്പെടുത്തി ഫെയ്സ്ബുക്കിൽ ലൈവിട്ടിരിക്കുകയാണ് സംവിധായകൻ അലി അക്ബർ. തലൈവാസല്‍ വിജയ് ആണ് ചിത്രത്തിൽ വാരിയംകുന്നനായി എത്തുന്നത്. തന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഇതെന്ന് അദ്ദേഹം പറയുന്നു. ഒരാഴ്ചയായി വയനാടാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം പുരോഗമിക്കുന്നത്. 

1921ലെ മലബാര്‍ കലാപത്തെ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിന് പുഴ മുതല്‍ പുഴവരെ എന്നാണ് പേരിട്ടിരിക്കുന്നത്. ജനങ്ങൾ സംഭാവന ചെയ്ത പണം കൊണ്ടാണ് സിനിമ നിർമിക്കുന്നത്. ഇതിനോടകം ഒരുകോടി രൂപയ്ക്ക് പുറത്ത് അക്കൗണ്ടിലെത്തിയെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. സ്വന്തമായി വാങ്ങിയ ക്യാമറയിലാണ് സിനിമ ചിത്രീകരിക്കുന്നത്. വയനാട്ടിലെ ജനങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...