അല്ലി മമ്മൂക്കയോടൊപ്പം ഇങ്ങനെ ഇരിക്കുന്ന ചിത്രം വേണം; ദുൽഖറിനോട് സുപ്രിയ

mammootty-prithvi.jpg.image.845.440
SHARE

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ചിത്രം കണ്ട ആവേശത്തിലാണ് ആരാധകർ. വർഷങ്ങൾക്ക് മുമ്പ് പിതാവ് സുകുമാരനൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രവും ഇപ്പോൾ തനിക്കൊപ്പമുള്ള ചിത്രവുമാണ് പൃഥ്വി സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 

രണ്ട് തലമുറയിലെ പ്രധാന താരങ്ങൾക്കൊപ്പമുള്ള മലയാളികളുടെ പ്രിയനടന്റെ ചിത്രം ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഒത്തിരി സ്നേഹം എന്നായിരുന്നു ദുൽഖറിന്റെ മറുപടി. മകൾ അല്ലിക്കൊപ്പമുള്ള മമ്മൂട്ടി ചിത്രം കൂടി വേണമെന്നാണ് സുപ്രിയയുടെ കമന്റ്. സിനിമാ കുടുംബത്തിലെ പുതിയ തലമുറയിലെ ഇളമുറക്കാരിക്കൊപ്പം മെഗാസ്റ്റാറിന്റെ ചിത്രം ഉടൻ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ആരാധകരും പറയുന്നു.

mammootty-alli.jpg.image.845.440

പൃഥ്വി പങ്കുവച്ച ചിത്രങ്ങൾ തമ്മിൽ വർഷങ്ങളുടെ അന്തരമുണ്ടെങ്കിലും അതിൽ മായാതെ നിൽക്കുന്നത് മമ്മൂട്ടിയുടെ സൗന്ദര്യവും യൗവനവും മാത്രമാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. നിരവധി ചിത്രങ്ങളിൽ സുകുമാരനും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വൈശാഖ് സംവിധാനം ചെയ്ത 2010 ൽ പുറത്തിറങ്ങിയ പോക്കിരി രാജയിൽ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച് അഭിനയിച്ചിരുന്നു. പൃഥ്വിരാജ് ഇതിൽ മമ്മൂട്ടിയുടെ സഹോദരന്റെ വേഷത്തിലാണ് അഭിനയിച്ചത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...