എവിടെ സഹദേവൻ ?; ദൃക്സാക്ഷി തന്റെ ആളോ ?; മറുപടിയുമായി ഷാജോൺ; വിഡിയോ

shajon-drishyam
SHARE

വെറുപ്പോടെയല്ലാതെ ദൃശ്യം ചിത്രത്തിലെ സഹദേവൻ എന്ന പൊലീസുകാരനെ ഓർക്കാനാകില്ല. അത്രയ്ക്കു ക്രൂരതയാണ് കഥാപാത്രം ജോർജ്കുട്ടിയോടും കുടുംബത്തോടും കാണിച്ചത്. എന്നാൽ പ്രേക്ഷകർക്കു തോന്നുന്ന ആ വെറുപ്പ് തന്നെയാണ് കലാഭാവൻ ഷാജോൺ എന്ന നടന്റെ വിജയവും. അത്രയ്ക്കു മികവോടെയാണ് തന്നെ ഏൽപ്പിച്ച വേഷം ഷാജോൺ ചെയ്തത്. 

ഒടിടി പ്ളാറ്റ്ഫോണിൽ ദൃശ്യം രണ്ടാം ഭാഗം തകർത്തോടുമ്പോൾ എല്ലാവരും തിരഞ്ഞത് സഹദേവനെയായിരുന്നു. അതിന് ഷാജോൺ തന്നെ മറുപടി പറയുന്നു. 

‘ദൃശ്യം 3യും വരുന്നുണ്ടെന്നാണ് ഇപ്പോൾ കേൾക്കുന്നത്. എന്തൊക്കെ ട്വിസ്റ്റുകളാണ്. ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. ഈ സിനിമയിൽ ഭാഗമാകാത്തതിന്റെ വിഷമമുണ്ട്. ദൃശ്യം സിനിമയിൽ ഭാഗമാകാൻ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്ന ആളാണ് ഞാൻ. ഇപ്പോൾ ഒരുപാട് പേർ വിളിച്ചു ചോദിക്കുന്നുണ്ട്. എവിടെപ്പോയി സഹദേവൻ എന്ന്. സഹദേവന്റെ പണിപോയി, പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോൾ. ഇനി സഹദേവൻ വരണമെങ്കിൽ ജീത്തു വിചാരിക്കണം. ദൃശ്യം 3യിൽ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’–കലാഭവൻ ഷാജോൺ പറഞ്ഞു.

‘കാരവാൻ എടുത്തിട്ട് രണ്ട് വർഷമായി. എഴുത്തുമായി ബന്ധപ്പെട്ടും ചില മീറ്റിങുകൾക്കും സഹായകമാകും എന്നു കരുതിയാണ് ഇത് എടുക്കുന്നത്. അടുത്തൊരു സിനിമ ചെയ്യാനായുള്ള എഴുത്ത് പുരോഗമിക്കുകയാണ്.’ –ഷാജോൺ വ്യക്തമാക്കി.

വരുണിനെ പൊലീസ് സ്റ്റേഷനിൽ കുഴിച്ചു മൂടുന്നതുകണ്ട ദൃക്സാക്ഷി സഹദേവന്റെ ആളായിരുന്നോ എന്ന ആരാധകരുടെ സംശയം ബാലാജി ചോദിക്കുകയുണ്ടായി. സഹദേവന്റെ ആളാണോ എന്നത് ദൃശ്യം 3യിൽ അറിയാമെന്നായിരുന്നു ഷാജോണിന്റെ മറുപടി.

സിനിമയുട മാസ്റ്റർ ബ്രെയ്ൻ ജീത്തു ജോസഫ് ആണെന്നും അദ്ദേഹം സംവിധായകൻ ആയില്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥൻ ആയേനെ എന്നും ബാലാജി ശർമ പറഞ്ഞു. ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുള്ളി എന്ന സിനിമയുടെ ലൊക്കേഷനിലാണ് ബാലാജി ശർമയും ഷാജോണും ഉള്ളത്. ഷൂട്ടിന്റെ ഇടയിൽ കിട്ടിയ ഇടവേളയില്‍ ബാലാജി ശർമ, ഷാജോണിന്റെ കാരവാനിലെത്തി വിശേഷങ്ങൾ പങ്കിടുകയായിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...